പത്തനംതിട്ട പോലീസ് സ്റ്റേഷന് മുമ്പില്‍ അനധികൃത പാര്‍ക്കിംഗ് ; ഇതിനാര് പെറ്റിയടിക്കും ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നിലും മദ്യപർ സസുഖം ഉറങ്ങുന്നു. പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിന്റെ മുമ്പിലാണ് സംഭവം. ഒരേ കോമ്പൗണ്ടിൽ തന്നെയാണ് പോലീസ് സ്റ്റേഷനും ഒപ്പം ട്രാഫിക് പോലീസ് സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. ഇവിടെ പോലീസ് സ്റ്റേഷന്റെ മുമ്പിലെ നോ പാർക്കിങ് ഏരിയയിലാണ് മദ്യപിച്ച് അബോധാവസ്ഥയിൽ ആൾ കിടക്കുന്നത്. ഇന്ന് വൈകിട്ട് എട്ടുമണിയോടെയാണ് ഈ ദൃശ്യം പകര്‍ത്തിയത്.

ഏറെ തിരക്കേറിയതും വീതി കുറഞ്ഞതുമായ  റോഡാണ് സെൻട്രൽ ജങ്ഷൻ മുതൽ അഴൂരിലേക്കുള്ള പോലീസ് സ്റ്റേഷൻ റോഡ്. ഇതിനു സമീപമാണ് പത്തനംതിട്ട നഗരത്തിലെ രണ്ടു മദ്യ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ റോഡില്‍ എപ്പോഴും വാഹനത്തിരക്കാണ്. ഫുട്ട് പാത്തില്‍ കിടക്കുന്ന ഇയാളുടെ കാല് ഉൾപ്പെടെയുള്ള ഭാഗങ്ങൾ റോഡിലേക്ക് ഇറങ്ങി കിടക്കുകയാണ്. വാഹനങ്ങള്‍ അടുത്തുവരുമ്പോഴാണ്‌ അപകടം മനസ്സിലാക്കുന്നത്. തുടര്‍ന്ന് അപകടം ഉണ്ടാകാതിരിക്കുവാന്‍ വാഹനം വെട്ടിത്തിരിക്കുകയാണ്. പൊതുവേ ഈ ഭാഗത്ത്‌ വഴിവിളക്കുകളും പ്രകാശിക്കുന്നില്ല.  പോലീസ് സ്റ്റേഷന്റെ തൊട്ട് മുൻപിൽ സംഭവം നടന്നിട്ടും പോലീസുകാരോ യാത്രക്കാരോ ആരുംതന്നെ ഇയാളെ തിരിഞ്ഞു നോക്കുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...