കൊവിഡ് : അതിതീവ്ര വ്യാപനം നേരിടാനുള്ള പോംവഴി സമഗ്ര പ്രതിരോധം – മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലയിലെ കൊവിഡ് അതിതീവ്രവ്യാപനത്തെ നേരിടാന്‍ സമഗ്ര പ്രതിരോധമാണ് പോംവഴിയെന്ന് ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി.രാജീവ്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച്ചയോ പാളിച്ചയോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധം, ക്വാറന്‍റീന്‍, ചികിത്സ എന്നിവയില്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ള പുതുക്കിയ നിര്‍ദേങ്ങള്‍ എല്ലാവരും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ വിമുഖത കാണിക്കരുത്.

ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍ ആരംഭിക്കണം. സന്നദ്ധ സംഘടനകളെയും കുടുംബശ്രീ സംവിധാനത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കണം. കൊച്ചി നഗരസഭയില്‍ മട്ടാഞ്ചേരിയിലും എറണാകുളത്തുമായി രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.ജയശ്രീ യോഗത്തില്‍ അറിയിച്ചു.

നഗരസഭാ പരിധിയില്‍ ഏഴിടത്താണ് ഡിസിസികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ് ഷാജഹാന്‍, മേയര്‍ എം. അനില്‍ കുമാര്‍ , ആരോഗ്യവകുപ്പ് പ്രതിനിധികള്‍, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...