കഞ്ചാവ് വില്‍പ്പന ; പ്രതികളെ 5 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെച്ചൂച്ചിറ പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കഞ്ചാവ് വില്‍പ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികളെ 5 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി. പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 2 ജഡ്ജി എസ് ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ കോട്ടയം മണിമല മൂക്കട കാവല്‍പുളിക്കല്‍ വീട്ടില്‍ ബിജുമോന്‍ രാഘവന്‍ (38), മണിമല എ കെ കവല മൂക്കട കിഴക്കെപുറത്തു കുടിയില്‍ വീട്ടില്‍ കെ കെ സാബു(52) എന്നിവരെ 25000 രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 5 മാസത്തെ അധികതടവുകൂടി അനുഭവിക്കണം. മൂന്നാം പ്രതി മണിയപ്പനെ വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി ആര്‍ അനില്‍കുമാര്‍ ഹാജരായി.

2 കിലോ 900 ഗ്രാം കഞ്ചാവ് വില്‍പ്പനക്കായി രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് കൊണ്ടു പോകുന്നതായി കണ്ട് 2022 ജൂലൈ നാലിന് രാത്രി കൊല്ലമുള കൂത്താട്ടുകുളം – കാക്കനാട്ട് പടിയില്‍വച്ച് പോലീസ് പിടികൂടിയെന്നതാണ് കേസ്. അന്നത്തെ വെച്ചൂച്ചിറ എസ് ഐ ജി സണ്ണികുട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം ; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

0
കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക്...

നവകേരള രക്ഷാപ്രവർത്തനം : തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാന പോലീസ് മേധാവി

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...