ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കന്യാകുമാരി തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉച്ചക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നാണ് പ്രവചനം. ഇതിനാൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...