ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. നാം വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കുമ്പോൾ അയൽവാസി പട്ടിണി കിടന്നാൽ ഒരുമയുടെ ഉത്സവം പൂർണമാകില്ലെന്നും ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി ഓണത്തോട് അനുബന്ധിച്ച് നടത്തിയ സ്നേഹക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സഭാധ്യക്ഷൻ.

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ 25 വർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ വിജയമാണ് ഇന്നും വളരെയധികം ഭംഗിയായി പ്രവർത്തിക്കുവാൻ സാധിക്കുന്നതെന്നും ബാവാ പറഞ്ഞു. എല്ലാമാസവും അർഹരായ 200 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്ന ആർദ്രയുടെ ഇത്തവണത്തെ കിറ്റിൽ ഓണവിഭവങ്ങൾക്കാണ് പ്രധാന്യം നല്‍കിയത്. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫാ.കെ.വൈ.വിൽസൺ, ആർദ്ര ആക്ടിംഗ് സെക്രട്ടറി മോനി കല്ലംപറമ്പിൽ, ട്രഷറർ റോയ് തോമസ് എന്നിവർ സംസാരിച്ചു. ഐ.സി.തമ്പാൻ, ഷാജി വർഗീസ്, സിബി.കെ.വർക്കി, വൽസാ ജോർജ്ജ്, സാബു ജേക്കബ് ഫിലിപ്പ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...