ഗൂഗിള്‍, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുക. ഗൂഗിള്‍ ക്രോം, ഒഎസില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നറിയിച്ച് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം അറിയിച്ചു. ഗൂഗിള്‍ ക്രോം ഒഎസിന്റെ പഴയ പതിപ്പിന് വളരെ അപകടകരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. ഇന്ത്യയുടെ ഐടി സുരക്ഷാ ഏജന്‍സി ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയത്. ഗൂഗിള്‍ ക്രോം ഒഎസില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഹാക്കര്‍മാര്‍ക്ക് പെട്ടെന്ന് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാകും. സൈഡ് പാനല്‍ സെര്‍ച്ച് ഫീച്ചറിലെ മെമ്മറി പ്രശ്നങ്ങള്‍, എക്സ്റ്റെന്‍ഷനുകളുടെ ഡാറ്റ ഇന്‍പുട്ട് വാലിഡേറ്റ് ചെയ്യുന്നതിലെ പോരായ്മകള്‍ എന്നിവയാണ് ഈ പതിപ്പ് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഹാക്കര്‍മാര്‍ക്ക് കമ്പ്യൂട്ടറിന്റെ ആക്സസ് ഏറ്റെടുക്കാനാകും. ഇത് കടുത്ത സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ചില വെബ് പേജുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ആണ് ഹാക്കിങ് നടക്കുക. ഗൂഗള്‍ ക്രോം ഒഎസ് LTS ചാനലില്‍ 114.0.5735.350 (അല്ലെങ്കില്‍ അതിനുശേഷമുള്ളത്) പതിപ്പിലേക്ക് ഉടന്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. ഈ അപ്ഡേറ്റുകളില്‍ പ്രശ്‌നം പരിഹരിക്കുന്ന പാച്ചുകള്‍ അടങ്ങിയിരിക്കുന്നു. ഇത് സിസ്റ്റത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും. ഇന്റര്‍നെറ്റ് ബ്രൗസുചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് അപരിചിതമായതോ സംശയാസ്പദമായതോ ആയ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ജാഗ്രത വേണം. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള ലിങ്കുകളില്‍ മാത്രം ക്ലിക്ക് ചെയ്യുക. സംശയാസ്പദമായ ഇമെയിലുകളും സന്ദേശങ്ങളും ഒഴിവാക്കുക. സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിക്കുക. പ്രശസ്തമായ ആന്റിവൈറസ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം. സോഫ്റ്റ്വെയറുകളും ആപ്ലിക്കേഷനുകളും പതിവായി അപ്ഡേറ്റ് ചെയ്യുന്നതും സഹായകരമാകും.