ഭിന്നശേഷിക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യവും സംവരണവും വേണം ; യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭിന്നശേഷി വിഭാഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെയുള്ള ജനാധിപത്യ വേദികളിൽ അർഹമായ രാഷ്ട്രീയ പ്രാതിനിധ്യവും തിരഞ്ഞെടുപ്പ് സംവരണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് രംഗത്ത്. ഈ വിഷയം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം സമർപ്പിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സാമൂഹിക ഉൾച്ചേരലും ഉറപ്പാക്കുന്നതിനായി രാജ്യത്ത് വിവിധ നിയമപരമായ നടപടികൾ നിലവിലുണ്ടെങ്കിലും ജനപ്രതിനിധി സ്ഥാപനങ്ങളിലെ അവരുടെ പങ്കാളിത്തം ഇപ്പോഴും പരിമിതമാണെന്ന് നിവേദനത്തിൽ പറയുന്നു. ഭിന്നശേഷിക്കാർക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നിയമസഭകൾ, പാർലമെന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ യഥാർഥ പ്രാതിനിധ്യം ലഭിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു

ഭിന്നശേഷിക്കാർക്കായി രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ, നിയമ, നയപരിഷ്കാരങ്ങൾ ആരംഭിക്കുക, തിരഞ്ഞെടുപ്പ് സംവരണം നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുക, രാഷ്ട്രീയ പാർട്ടികൾ ഭിന്നശേഷിക്കാർക്ക് കൂടുതൽ സ്ഥാനാർത്ഥിത്വ അവസരങ്ങൾ നൽകുക, രാഷ്ട്രീയ നേതൃത്വ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, തിരഞ്ഞെടുപ്പ്-രാഷ്ട്രീയ പ്രക്രിയകൾ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...