അൽഫിയാ ജലീലിൻ്റെ പുതിയ പുസ്തകത്തിൻ്റെ പ്രകാശനം വീണാ ജോർജ് എംഎൽ എ നിർവ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ അൽഫിയാ ജലീലിൻ്റെ “പറയാനുള്ളത് കേൾക്കാമോ” എന്ന കൃതിയുടെ പ്രകാശന കർമ്മം കോന്നിയിൽ ആറന്മുള എംഎൽഎ വീണാ ജോർജ് നിർവ്വഹിച്ചു.

നമ്മുടെ സമൂഹത്തിലെ അനീതികളോട് പ്രതികരിക്കുന്നതിൽ അസാമാന്യമായ കഴിവാണ് യുവ എഴുത്തുകാരി അൽഫിയാ ജലീലിന് ഉള്ളതെന്ന് ആറന്മുള എം ൽ എ വീണ ജോർജ് പറഞ്ഞു. വകയർ മേരിമാതാ ആഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പേരാണ് അൽഫിയാ എഴുതിയ പുസ്തകത്തിനുള്ളത്. അൽഫിയയുടെ പുസ്തകത്തിലെ ഓരോ വരികളിലും വ്യക്തമായ കാഴ്ച്ചപാടുകളും വൈവിധ്യമായ കുറിപ്പുകളും അടങ്ങിയിട്ടുണ്ട്. സമൂഹത്തിലെ ഒരുപാട് കാര്യങ്ങളെ തൊട്ടറിഞ്ഞാണ് അൽഫിയാ പ്രതികരിച്ചിരിക്കുന്നതെന്നും വീണ ജോർജ് എം ൽ എ കൂട്ടിച്ചേർത്തു.

അഡ്വ കെ യു ജനീഷ് കുമാർ എം ൽ എ അധ്യക്ഷത വഹിച്ചു. പുലിറ്റ്‌സർ പൗബ്ലിക്കേഷൻസ് പ്രതിനിധി സെബാസ്റ്റിൻ കവി പുസ്തക പരിചയം നടത്തി. സി പി ഐ കോന്നി ലോക്കൽ കമ്മറ്റി സെക്രട്ടറി എ ദീപകുമാർ, മാന്നാനം കെ ഇ കോളജ് പ്രൊഫ ഡോ രാജു വള്ളിക്കുന്നം, സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, വകയർ സെൻറ് മേരിസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ വർഗീസ് കൈത്തോൺ, കോന്നി ഗ്രാമപഞ്ചായത്തഗം ആനി സാബു, പേരൂർ സുനിൽ, എഴുത്തുകാരി അൽഫിയാ ജലീൽ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...