Thursday, July 3, 2025 7:58 am

കൂട് മൽസ്യകൃഷിയ്ക്ക് പോളപ്പായൽ ഭീഷണി : ബോധവത്കരണവുമായി കെവികെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കായലിൽ പോളപ്പോയൽ തിങ്ങിനിറഞ്ഞ് നിൽക്കുന്നത് കൂട് മത്സ്യകൃഷിക്ക് ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ ബോധവൽകരണവുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). വർഷാവർഷം കായലിലെ ലവണാംശം കൂടി ഒക്ടോബറോടെ അഴുകിപ്പോകാറുള്ള പോളപ്പായൽ ഇത്തവണ കൂടുതൽ കാലം നീണ്ടുനിൽക്കുന്നത് മത്സ്യകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കായലിൽ കൂട് മത്സ്യകൃഷി ചെയ്യുന്നവരുടെ കൂട്ടായ്മകൾക്ക് ബോധവൽകരണം നടത്തി അവ നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് സിഎംഎഫ്ആർഐയുടെ കീഴിൽ പ്രവർത്തിക്കുന്ന കെവികെ നടത്തുന്നത്. കൂടുകളിൽ നിന്നും പായലുകൾ നീക്കം ചെയ്യുന്ന രീതിയും കർഷകരെ പരിശീലിപ്പിക്കുന്നുണ്ട്.

സാധാരണയിലധികം മഴലഭിച്ചതും പലതവണകളായി ഡാമുകൾ തുറന്നുവിട്ടതും കാരണം കായലിലെ ലവണാംശം കുറഞ്ഞത് പോളപ്പായൽ അമിതവളർച്ച നേടാൻ കാരണമായെന്നാണ് കരുതുന്നത്. പോളപ്പായൽ തിങ്ങിനിറയുന്നത് മൂലം കായലുകളിൽ സ്ഥാപിച്ച മത്സ്യക്കൂടുകളിൽ ഒഴുക്ക് തടസ്സപ്പെടുകയും അതുവഴി ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നതാമണ് കൂട് മത്സ്യകൃഷിക്ക് ഭീഷണിയാകുന്നത്.

ഡിസംബർ – ജനുവരി മാസങ്ങൾ വിളവെടുപ്പിന് പാകമായ വലിയ മൽസ്യങ്ങളെ കൊണ്ട് കൂടുകൾ നിറയുന്ന കാലമാണ്. ഇക്കാലയളവിൽ ഓക്സിജൻ കുറയുന്നത് അപ്രതീക്ഷിതമായി മൽസ്യങ്ങൾ ചത്തുപോകാൻ കാരണമായേക്കാം. മത്സ്യങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പലതരം കീടങ്ങളുടെയും രോഗാണുക്കളുടെയും വിളനിലമായി പോളപ്പായലുകൾ മാറുന്നതും മത്സ്യകർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കെവികെ ബോധവത്കരണ യജ്ഞവുമായി രംഗത്തിറങ്ങിയത്. കേന്ദ്ര സർക്കാറിന്റെ സ്വച്ഛഭാരത് അഭിയാനിന്റെ ഭാഗമായി നടന്ന യജ്ഞത്തിൽ ഏഴിക്കരയിലെ മത്സ്യകർഷകരും പങ്കാളികളായി രണ്ടേക്കർ മൽസ്യ കൂടുകളിലെ പോളപ്പായൽ നീക്കം ചെയ്യുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...

ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ബിഹാര്‍ തെരഞ്ഞെടുപ്പ് ; വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ജോണ്‍...

0
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്...

കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി

0
കോഴിക്കോട്: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി...