അനീഷ് ജോര്‍ജിന്റെ കൊലപാതകം ; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേട്ടയില്‍ 19കാരനായ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സൈമണ്‍ ലാലനെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മകളുടെ സുഹൃത്തായ അനീഷ് ജോര്‍ജ് വീട്ടിലേക്ക് വരുമെന്ന് സൈമണ് ധാരണയുണ്ടായിരുന്നു. അനീഷിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സൈമണ്‍ അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ലെന്ന് പേട്ട സി.ഐ റിയാസ് രാജ അറിയിച്ചു.

മകളുമായി അനീഷിന് പ്രണയമുണ്ടായിരുന്നു. അനീഷ് മകളുടെ മുറിയിലെത്തിയതറിഞ്ഞ് കത്തിയുമായി മുറിയുടെ കതക് തകര്‍ത്ത് അകത്തുകയറി അനീഷിനെ തടഞ്ഞുവെച്ച്‌ മുതുകിലും നെഞ്ചിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ വിവരം പ്രതി പോലീസിനോട് പറഞ്ഞു. കൊലയ്‌ക്ക് ഉപയോഗിച്ച ആയുധം വീട്ടിലെ വാട്ടര്‍ മീ‌റ്ററിനുള‌ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

മകളുടെ മുറിയില്‍ നിന്നും രാത്രിയില്‍ പുറത്തിറങ്ങിയയാളെ കള‌ളനെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്‌തെന്നായിരുന്നു സംഭവ ദിവസം സൈമണ്‍ ലാലന്‍ മൊഴി നല്‍കിയത്. എന്നാലിന്ന് അത് കളവാണെന്ന് ആദ്യ അന്വേഷണത്തില്‍ പോലീസിന് മനസിലായി. അനീഷുമായി ലാലന് പരിചയമുണ്ടായിരുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. ഡിസംബര്‍ 29ന് പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച്‌ കൊല്ലപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...