Wednesday, July 2, 2025 6:13 am

സര്‍ക്കാര്‍ റസ്റ്റ്​ ഹൗസുകളിലെ ബുക്കിങ്​ ; രണ്ട്​ മാസത്തിനിടെ ലഭിച്ചത്​ 65 ലക്ഷത്തിലേറെ രൂപയുടെ വരുമാനo – മുഹമ്മദ്​ റിയാസ്​

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ റസ്റ്റ്​ ഹൗസുകളിലെ ബുക്കിങ്​ പൊതുജനങ്ങള്‍ക്ക്​ കൂടുതല്‍ എളുപ്പമാക്കിയതോടെ രണ്ട്​ മാസത്തിനിടെ ലഭിച്ചത്​ 65 ലക്ഷത്തിലേറെ രൂപയുടെ വരുമാനമെന്ന്​ പൊതുമരാമത്ത്​ മന്ത്രി മുഹമ്മദ്​ റിയാസ്​. 2021 നവംബര്‍ ഒന്ന്​ മുതല്‍ ഡിസംബര്‍ 31 വരെ റസ്റ്റ്​ഹൗസുകളില്‍ നിന്ന്​ ലഭിച്ചത്​ 65,34,301 രൂപയാണ്​. ഇതില്‍ 52,57,368 രൂപയാണ്​ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ലഭിച്ചത്​.

ഇക്കാലയളവില്‍ 8,378 പേരാണ്​ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതെന്ന്​ മന്ത്രി പറഞ്ഞു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്​ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാര്‍ക്ക് കിറ്റ്​സില്‍ നല്‍കുന്ന പരിശീലന പരിപാടി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ റസ്റ്റ്​ ഹൗസിന്‍റെ ബ്രാന്‍ഡ്​ അംബാസഡര്‍മാരാണെന്ന്​ മന്ത്രി പറഞ്ഞു. അവരുടെ പെരുമാറ്റമാണ്​ റസ്റ്റ്​ ഹൗസുകളുടെ വികസനത്തെ വിജയിപ്പിക്കുക. അതിഥികളെ വീട്ടില്‍ ഒരാള്‍ വന്നതുപോലെ സ്വീകരിക്കാനും പരിചരിക്കാനുമുള്ള പരിശീലനമാണ്​ നല്‍കുന്നത്​.

റസ്റ്റ്​ഹൗസുകളില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ട്​. ശുചിത്വം, ഭക്ഷണം എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നുണ്ട്​. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്​. പക്ഷേ, ഒറ്റ​പ്പെട്ട സംഭവങ്ങളോട്​ സര്‍ക്കാര്‍ സന്ധി ചെയ്യില്ല. 140 മണ്ഡലങ്ങളിലും നിരീക്ഷക സംഘംത്തെ നിശ്​ചയിച്ചിട്ടുണ്ട്​. പൊതുമരാമത്ത്​ വകുപ്പിന്‍റെ പൊതു പ്രവൃത്തികള്‍ മാത്രമല്ല കെട്ടിട വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഈ സംഘം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോസ്പിറ്റാലിറ്റി മാനേജ്​മെന്‍റ്​, ഹൗസ്​ കീപ്പിങ്​ മാനേജ്​മെന്‍റ് തുടങ്ങിയ വിഷയങ്ങളിലാണ്​ ജീവനക്കാര്‍ക്ക്​ പരിശീലനം നല്‍കുന്നത്​. ആദ്യഘട്ടത്തില്‍ 32 പേരെയാണ്​ അഞ്ച്​ ദിവസത്തെ പരിശീലനത്തിന്​ തെരഞ്ഞെടുത്തിരിക്കുന്നത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...