Thursday, April 18, 2024 8:32 pm

വീട്ടമ്മയെ കബളിപ്പിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : വീട്ടമ്മയെ കബളിപ്പിച്ച്‌ 65 പവന്‍ സ്വര്‍ണവും നാലു ലക്ഷം രൂപയും തട്ടിയെടുത്ത സംഘം പിടിയില്‍. കയ്‌പമംഗലം തായ്‌നഗര്‍ സ്വദേശി പുതിയവീട്ടില്‍ അബ്ദുള്‍ സലാം (24), ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടില്‍ അഷ്‌റഫ് (53), വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടില്‍ റഫീക്ക് (31) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി എന്‍.എസ്. സലീഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Lok Sabha Elections 2024 - Kerala

പിടിയിലായ സംഘം നടി ഷംന കാസിമിന്‍റെ കൈയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ്. കയ്‌പമംഗലം കൂരിക്കുഴി സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണ് സ്വര്‍ണവും രൂപയും തട്ടിയെടുത്തത്. ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യം വെച്ചാണ് സംഘം വല വീശുന്നത്. വിവിധ നമ്പറുകളിലേക്ക് മിസ് കോള്‍ അടിച്ച ശേഷം തിരിച്ചു വിളിക്കുന്ന വീട്ടമ്മമാരോട് ഡോക്ടര്‍, എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തി മാന്യമായി പെരുമാറി അടുപ്പം സ്ഥാപിക്കും. തുടര്‍ന്ന് പ്രതികളിലെ മുതിര്‍ന്നയാള്‍ ബാപ്പയെന്നും മറ്റെയാള്‍ ബന്ധുവെന്നും പരിചയപ്പെടുത്തി വീട്ടമ്മയെ വിശ്വാസത്തിലെടുത്ത് തിരിച്ചു നല്‍കാമെന്ന വ്യാജേന പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങുന്നതാണ് ഇവരുടെ രീതി.

കിട്ടിയ സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ പണയം വെച്ച്‌ മൂന്ന് പേരും തുല്യമായി വീതിച്ചെടുക്കും. ഇതിനിടെ വീട്ടമ്മ പണവും സ്വര്‍ണവും തിരിച്ചു ചോദിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്‌ത്‌ കടന്നുകളയും. ഇത്തരത്തില്‍ നിരവധി പേരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും കാട്ടൂര്‍, വലപ്പാട്, വാടാനപ്പള്ളി, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്.

പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തു. കയ്‌പമംഗലം എസ്.ഐ പി. സുജിത്ത്, എസ്.ഐമാരായ പി.സി. സുനില്‍, സന്തോഷ്, എ.എസ്.ഐമാരായ സി.ആര്‍. പ്രദീപ്, ഷൈന്‍, റാഫി, ഷാജു, സീനിയര്‍ സി.പി.ഒമാരായ അഭിലാഷ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, പി.ജി. ഗോപകുമാര്‍, മിഥുന്‍ കൃഷ്‌ണ, രമേഷ്, അരുണ്‍ നാഥ്‌, നിഷാന്ത്, ജിനീഷ്, രജീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം ചട്ടലംഘനമല്ല ; റിപ്പോർട്ട് നൽകി കേരള യൂണിവേഴ്സിറ്റി...

0
തിരുവനന്തപുരം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്സിറ്റിയിലെ...

വ്യക്തിഹത്യ നടത്തിയിട്ട് ജയിക്കേണ്ട, ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കും ; ഷാഫി പറമ്പിൽ

0
വടകര : തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി...

വീട്ടില്‍ വോട്ട് : ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
പത്തനംതിട്ട : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍...

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം ; ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്

0
തിരുവല്ല: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും പ്രീണനത്തിലൂടെ വോട്ട്...