വൃക്കകളും കരളും തകരാറിലായ ആലീസ് (41) അടിയന്തിര ചികിത്സാസഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : വൃക്കകളും കരളും തകരാറിലായ ചികിത്സയ്ക്ക് പണമില്ലാതെ ഗൃഹനാഥ ബുദ്ധി മുട്ടുന്നു. തുമ്പമൺ നോർത്ത് പുന്നക്കുന്ന് കാരയ്ക്കാട്ട് പുത്തൻവീട്ടിൽ ഐസക്കിന്റെ ഭാര്യ ആലീസ് ഐസക്കാണ് (41) ചികിത്സാസഹായം തേടുന്നത്. മഞ്ഞപ്പിത്തബാധകൂടി സ്ഥിരീകരിച്ചതോടെ രോഗാവസ്‌ഥ സങ്കീർണമാണെന്ന് ഡോക്ട‌ർ മാർ അറിയിച്ചു. എന്തു ചെയ്യണമെന്ന ആശങ്കയിലാണ് കുടുബം. കിടക്കയൊഴിവില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സ ലഭ്യമായിട്ടില്ല. രോഗം മൂർച്ഛിച്ചതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് ശരീരത്താകെ നീരുവന്നതോടെയാണ് ചികിത്സ തേടിയത്. പരിശോധനയില്‍ വൃക്കകളും കരളും പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടിയന്തിരമായി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.തൊഴിലുറപ്പ് തൊഴിലാളിയാണ് ആലീസ്. ഭര്‍ത്താവ് ഐസക്ക് കൂലിപ്പണി ചെയ്യുകയാണ്. പ്ലസ് വണ്ണിനു പഠിക്കുന്ന മകള്‍ ഉണ്ട്. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെ കഴിഞ്ഞുവന്നത്.

സഹായിക്കുവാന്‍ കഴിയുന്നവര്‍ ഇവരെ അടിയന്തിരമായി സഹായിക്കുക. ഒരുപക്ഷെ ഇവരുടെ ജീവന്‍ രക്ഷിക്കുവാനും ഒരു കുടുംബത്തെ നിലനിര്‍ത്തുവാനും നിങ്ങളുടെ സഹായങ്ങള്‍ക്ക് കഴിയും. ഐസക്കിന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക് പന്തളം ശാഖയില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ – 071601000017757. IFSC – IOBA0007166. ഫോണ്‍ – ഐസക് 96059 89049.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...