ഈ വർഷം ഡിസംബർ 8 ന് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങും ; പ്രവചനവുമായി ‘ടൈം ട്രാവലർ’

For full experience, Download our mobile application:
Get it on Google Play

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവർ ഉണ്ടോ ഇല്ലയോ, അവ നമ്മെ നിരീക്ഷിക്കുന്നുണ്ടോ, ഭൂമിയിലാണോ അതോ മറ്റേതെങ്കിലും ​ഗ്രഹത്തിലാണോ അവ ജീവിക്കുന്നത് തുടങ്ങിയ ചില ചോദ്യങ്ങൾ നമ്മുടെ എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നു. എന്നാലിപ്പോഴിതാ ഒരു സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ പറയുന്നതനുസരിച്ച് ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങും.

സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ കൂടിയായ എനോ അലറിക് ടിക് ടോകിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. “ശ്രദ്ധിക്കുക! അതെ, ഞാൻ 2671-ലെ ഒരു തത്സമയ സഞ്ചാരിയാണ്, വരാനിരിക്കുന്ന ഈ അഞ്ച് തീയതികൾ ഓർക്കുക.” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചു പ്രവചനങ്ങളാണ് ഇതുപ്രകാരം അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. ഈ വർഷം ഡിസംബറിൽ മനുഷ്യർക്ക് അന്യഗ്രഹജീവികളുമായി ഇടപഴകാൻ കഴിയുമെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഡിസംബർ 8-ന് ഒരു ഭീമൻ ഉൽക്കയിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങിയേക്കാം. 2023 മാർച്ചിൽ യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് 750 അടി മെഗാ സുനാമി നേരിടേണ്ടിവരും. 2023 ഫെബ്രുവരി 6 ന് ഒരു കൂട്ടം കൗമാരക്കാർ മറ്റ് ഗാലക്സികളിലേക്ക് ഒരു വേംഹോൾ തുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കുമെന്ന് കരുതപ്പെടുന്ന മറ്റ് സംഭവങ്ങളും അദ്ദേഹം പ്രവചിച്ചു. അതിൽ ആദ്യത്തേത് നവംബർ 30 ന് നടക്കാൻ സാധ്യതയുണ്ട്. അന്ന്, ഭൂമിയെ അനുകരിക്കുന്ന ഒരു പുതിയ ഗ്രഹം ജെയിംസ് വെബ് ദൂരദർശിനി കണ്ടെത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിനുശേഷം ഡിസംബർ എട്ടിന് അന്യഗ്രഹജീവികളുടെ ഇടപെടൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...