കേരളത്തല്‍ 150 മുതല്‍ 200 വരെ അല്‍ഖ്വയ്ദ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം കൂടുതല്‍ വിപുലമാക്കി ദേശീയ അന്വേഷണ ഏജന്‍സികള്‍. കേരളത്തിലേക്കുള്‍പ്പെടെ ദക്ഷിണേന്ത്യയിലേക്ക് അല്‍ഖ്വയ്ദയുടെ 150 മുതല്‍ 200 വരെ ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. അന്താരാഷ്ട്ര തലത്തിലുള്ള നിരീക്ഷണങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിവരമാണിത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് ഭീകരസംഘത്തിന്റെ ദൗത്യങ്ങള്‍. കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കൊച്ചിയില്‍നിന്നാണ് മുര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ മൊഷാറഫ് ഹൊസന്‍ ബംഗ്ലാദേശിയാണെന്ന് വ്യക്തമായി. മറ്റു രണ്ടുപേര്‍ക്ക് ബംഗാളില്‍ ബന്ധുക്കളുണ്ട്. മുര്‍ഷിദ് ഹസന്‍ കളമശേരിക്കടുത്ത് ഏലൂര്‍ പാതാളത്തുനിന്നും മറ്റു രണ്ടുപേര്‍ പെരുമ്ബാവൂരില്‍ നിന്നുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ആസൂത്രണം ചെയ്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡും അറസ്റ്റും. ഡല്‍ഹി എന്‍ഐഎ സംഘമാണ് അറസ്റ്റിനെത്തിയത്. ഇവരില്‍ ഒതുങ്ങുന്നില്ല കേരളത്തിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തനമെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇവരുടെ കൂട്ടാളികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ അന്വേഷണം ശക്തമാക്കി.

കൊച്ചിയില്‍നിന്ന് പിടിയിലായവരെ എന്‍ഐഎ ദല്‍ഹിക്ക് കൊണ്ടുപോകാന്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി സംസ്ഥാനാന്തര കടത്തല്‍ ഉത്തരവ് വാങ്ങി. എന്‍ഐഎകോടതി ഇല്ലാതിരുന്നതിനാലാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...