വ​ണ്ണ​പ്പു​റ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത മ​രി​ച്ച സം​ഭ​വം : കാ​മു​ക​ന്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​ന്‍ അ​റ​സ്റ്റി​ല്‍. പോ​ത്താ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ​തി​ന് പോ​ക്സോ വ​കു​പ്പ​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോസ്റ്റുമോര്‍​ട്ടം ന​ട​ത്തി.

മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പോ​സ്റ്റുമോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ള്‍ ത​ന്നെ ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച​ത്. വീ​ട്ടു​കാ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ പെ​ണ്‍​കു​ട്ടി​യേ​യും ന​വ​ജാ​ത ശി​ശു​വി​നെ​യും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തും മു​മ്പ് ത​ന്നെ കു​ട്ടി മ​രി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റുമോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ്ധ​രും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യും കാ​മു​ക​നും സ്കൂ​ളി​ല്‍ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു. ഇ​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്ത് പ​ഠി​ക്കു​ക​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ക​ട്ട​പ്പ​ന​യി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു​വും മ​രി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....