സിവിൽ സർവീസിന്‍റെ സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കാൻ എല്ലാവരും ബാധ്യസ്ഥർ ; കേരള എൻജിഒ യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിവിൽ സർവീസിന്‍റെ സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കേരള എൻജിഒ യൂണിയന്‍. പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ഹാജർ സംബന്ധിച്ചും പ്രവർത്തി ദിവസം വിനോദയാത്രക്ക് പോയതും സജീവ ചർച്ചാ വിഷയം ആയിരിക്കുകയാണ്. കൃത്യമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണം. അഴിമതിരഹിതവും കാര്യക്ഷമവും ജനസൗഹൃദമായ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കി സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിക്കണം എന്നാണ് കേരള എൻജിഒ യൂണിയന്‍റെ ആവശ്യം.

കേരളത്തിന്‍റെ വികസനത്തിനും വളർച്ചയ്ക്കും സിവിൽ സർവീസ് മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്. ജനകീയ സർക്കാരുകൾ ആവിഷ്കരിച്ച നയങ്ങളുടെ പ്രയോഗം സാധ്യമാക്കിയത് സിവിൽ സർവീസാണ്. ദുരന്തനിവാരണം പോലെയുള്ള അടിയന്തരഘട്ട ഇടപെടലുകളിലും മാതൃകാപരമായി പ്രവർത്തിക്കാൻ സിവിൽ സർവീസിനായിട്ടുണ്ട്. ഓഫീസിന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ ജീവനക്കാർ ലീവ് എടുക്കുന്നത് സാധാരണമാണ്. ഓഫീസിന്‍റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഓഫീസ് മേധാവിയുടെ ഉത്തരവാദിത്തമാണ്.

ജനപ്രതിനിധി എന്ന നിലയിൽ കോന്നി എംഎൽഎയുടെ ഇടപെടലും ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയിൽ ഉദ്യോഗസ്ഥ സംവിധാനത്തിന് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം. ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമോ അറിവില്ലായ്മയോ ആണ് പ്രശ്നം സങ്കീർണ്ണമാക്കിയത്. ഏതാനും ചില ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ച പൊതുവത്കരിച്ച് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ മുഴുവൻ വീഴ്ചയായ് കാണിക്കുന്നത് ശരിയല്ല. ഈ വിഷയത്തിൽ ഇതിനകം തന്നെ റവന്യൂ മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...