Tuesday, May 14, 2024 3:49 pm

എല്ലാ വീട്ടിലും പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്:  കുടിവെള്ളത്തിനായുള്ള കേന്ദ്ര പദ്ധതിയായ ജൽ ജീവൻ മിഷനിലൂടെ  ഏത് സമയത്തും വീടുകളിൽ ശുദ്ധജലം എത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി തെലങ്കാന സർക്കാർ മാറി. പൈപ്പ് ലൈൻ വഴി എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 46,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്.  സംസ്ഥാനത്തുടനീളം 1.5 ലക്ഷം കിലോമീറ്ററിലധികം പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2024 ൻ മുമ്പ് പദ്ധതി പൂർണമായും കമ്മീഷൻ ചെയ്യാനും തെലങ്കാന സർക്കാർ പദ്ധതിയിടുന്നുണ്ട്.

2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പദ്ധതിയുടെ പൈലറ്റ് ഉദ്ഘാടനം ചെയ്ത് കെസിആർ താരമായപ്പോൾ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ പദ്ധതിയെക്കുറിച്ച് പഠിക്കാൻ സംസ്ഥാനത്തേക്ക് പ്രതിനിധികളെ അയച്ചിരുന്നു. മിഷൻ ഭഗീരഥ പദ്ധതിയിലൂടെ തെലങ്കാനയിലെ 100 ശതമാനം വീടുകളിലും പൈപ്പ് ലൈനുകളിലൂടെ ശുദ്ധജലം ലഭിക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം അറിയിച്ചു. മിഷൻ ഭഗീരഥ പദ്ധതിയിലൂടെ തെലങ്കാന സംസ്ഥാനം ഫ്ലൂറൈഡ് മുക്തമായതായി കേന്ദ്ര സർക്കാർ പാർലമെൻറിൽ പ്രഖ്യാപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊന്നാനി ബോട്ട് അപകടം : കപ്പലിൽ പോലീസ് പരിശോധന, ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

0
കൊച്ചി: മീൻപിടുത്ത ബോട്ടിൽ ഇടിച്ച ചരക്കു കപ്പലിൽ പോലീസ് പരിശോധന. പൊന്നാനിയിൽ...

താഴക്കാട്ട് ദേവീക്ഷേത്രത്തിലെ നവീകരിച്ച ശ്രീകോവിലുകൾ സമർപ്പിച്ചു

0
ചാരുംമൂട് : നൂറനാട് മറ്റപ്പള്ളി താഴക്കാട്ട് ദേവീക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വം...

ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ല ജനറൽ ബോഡി യോഗം 20ന്

0
പെരുനാട് : ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ല ജനറൽ ബോഡി യോഗം...

തൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു

0
തൃശൂർ : ചെറുതുരുത്തിയിൽ വീടിന്റെ മുൻ വാതിൽ തുറന്ന് 12...