Saturday, May 11, 2024 2:25 am

എസ്ബിഐക്ക് പുറമേ മുഴുവന്‍ ബാങ്കുകളും ഒടിപി സംവിധാനത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  എടിഎം ഇടപാടുകള്‍ക്ക് ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ ബാങ്കുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.എടിഎംല്‍ നിന്ന് പതിനായിരം രൂപയ്ക്ക് മുകളില്‍ എടുക്കാന്‍ ഇനി ഒടിപി നിര്‍ബന്ധം.  പതിനായിരം രൂപയ്ക്കു മുകളില്‍ എടിഎം വഴി പിന്‍വലിക്കാന്‍ എസ്ബിഐയില്‍ ഒടിപി നിര്‍ബന്ധമാണ്.  രാജ്യത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കായി എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്.   ആദ്യം രാത്രിയില്‍ പണം പിന്‍വലിക്കുന്നതിനായിരുന്നു ഒടിപി നിര്‍ബന്ധമാക്കിയത്.   കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ പതിനായിരം രൂപയ്ക്കു മുകളില്‍ ഏതു സമയത്തു പിന്‍വലിക്കാനും ഒടിപി വേണം.

എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുമ്ബായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് നാലക്ക നമ്ബര്‍ അയയ്ക്കും.  ഈ ഒടിപി ഒരു എടിഎം ഇടപാടിന് ഒരുതവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഉപഭോക്താവ് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക എത്രയെന്നു എടിഎം മെഷിനിലൂടെ രേഖപ്പെടുത്തിയാല്‍ ഉടന്‍ എടിഎം സ്‌ക്രീന്‍ ഒടിപി നല്‍കാനുള്ള സ്‌ക്രീന്‍ കാണിക്കും.  തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭിച്ച ഒടിപി നല്‍കുക.  എസ്ബിഐ എടിഎം മാതൃകയില്‍ കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്കു മാറാന്‍ ഒരുങ്ങുകയാണ്. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് മാറ്റം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥര്‍

0
കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ...

മുട്ടുമടക്കി പെപ്‌സികോ ഇന്ത്യ ; ഇനി പാം ഓയിലിൽ ചിപ്‌സ് വറുക്കില്ല

0
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ കണ്ണുകളിൽ നിന്ന് എന്തെങ്കിലും മറയ്ക്കാനാകുമോ? അമേരിക്കയിലും...

റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍...

എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

0
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം...