ഐഎച്ച്ആർഡിയുടെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കി. കേരളത്തിലെ കലാലയങ്ങളിൽ ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങൾക്ക് പുതിയ തുടക്കവുമായാണ് പദ്ധതി. തിരുവനന്തപുരം ആറ്റിങ്ങൾ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഐഎച്ച്ആർഡി ചെയർപേഴ്‌സണുമായ  ആർ.ബിന്ദു നിർവഹിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ആദിൽ, ചൈതന്യ രഘുനാഥ് എന്നിവർ മന്ത്രിയിൽ നിന്നും ജെൻഡർ ന്യൂട്രൽ യൂണിഫോം ഏറ്റുവാങ്ങി.

സമഭാവനയുടെ സത്കലാശാലകൾ ഒരുക്കുന്നതിന്റെ ഭാഗമായി കലാലയങ്ങളിൽ നിലനിൽക്കുന്ന ദൃശ്യവും അദൃശ്യവുമായ എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള ചെറു കാൽവെയ്പാണ് ലിംഗനിഷ്പക്ഷ യൂണിഫോമുകളെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. നവകേരള സൃഷ്ടിയുടെ ഭാഗമായി പുത്തൻ വൈജ്ഞാനിക സമൂഹത്തെ സംഭാവന ചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മേഖല. സൗന്ദര്യാധിഷ്ഠിത വസ്ത്രധാരണത്തിൽ നിന്ന് സൗകര്യാധിഷ്ഠിത വസ്ത്ര രീതികളിലേക്കുള്ള മാറ്റം അസമത്വത്തിന്റെ അളവ് കുറയ്ക്കുമെന്നും വൈജ്ഞാനിക സമൂഹത്തിലേക്ക് മാറുന്ന കേരളത്തിൽ ലിംഗസമത്വ ആശയം  ഉന്നതവിദ്യാഭ്യാസ പ്രക്രിയയിൽ എല്ലാ തലങ്ങളിലും ഉൾച്ചേർക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു

0
കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി...

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

0
പൂനൈ : പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി....

മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

0
തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും...