Saturday, May 10, 2025 1:12 pm

 മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് ; ബന്ധുക്കള്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂരിലാണ് ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചത്. സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മം ചെയ്ത് മടങ്ങിയെത്തിയ നാലുപേരിലാണ് ആദ്യം കൊവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍. മാര്‍ച്ച്‌ 23നാണ് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍ച്ച്‌ 19 മുതല്‍ മിറാജില്‍ ഐസോലേഷന്‍ വാര്‍ഡിലാണ്. രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

മാര്‍ച്ച്‌ 25ന് ഈ കുടുംബത്തിലെ മറ്റ് അഞ്ചുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസമാണ് അവശേഷിക്കുന്ന മൂന്നുപേരിലും രോഗം കണ്ടെത്തിയത്. ഇതില്‍ പതിനൊന്ന് പേരും സാംഗ്ലി ഇസ്ലാംപൂര്‍ സ്വദേശികളാണ്. ബന്ധുവായ പന്ത്രണ്ടാമത്തെ സ്ത്രീ കോലാപൂര്‍ ജില്ലയില്‍ നിന്നുളള ആളാണ്. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയവരെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ഈ കുടുംബവുമായി ഇഴപഴകിയ 11 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് സാംഗ്ലി ജില്ലാ സിവില്‍ സര്‍ജന്‍ സഞ്ജയ് അറിയിച്ചു. 23 പേരുടെ സവ്ര സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഒരു സംഘത്തെ ഇസ്ലാംപൂരിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. ഈ കുടുംബവുമായി ഇടപഴകിയ 27 ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും ഉയർന്നു

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്. പ​വ​ന് 240 രൂ​പ​യും...

മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രതിനിധി സമ്മേളനവും മാറ്റിവെച്ചു

0
ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത്...

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ വലുത് ; ഡോ. എൻ ജയരാജ്

0
പത്തനംതിട്ട : മലയാള നാടിന് മഹാകവി വെണ്ണിക്കുളം നൽകിയ സംഭാവനകൾ...

നാടുകടത്തിയ കുവൈത്തി പൗരനെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു

0
കുവൈത്ത് സിറ്റി : മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് തായ്‌ലൻഡിൽ...