Friday, May 3, 2024 2:29 pm

കടമ്മനിട്ട ഭഗവതിക്ഷേത്രത്തിലെ പടയണി മഹോത്സവം 14 മുതൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടമ്മനിട്ട ഭഗവതിക്ഷേത്രത്തിലെ പടയണി മഹോത്സവം 14 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 21-നാണ് വല്യപടയണി. 14-ന് 4.15 മുതൽ വിഷുക്കണി ദർശനം ആരംഭിക്കും. ക്ഷേത്ര ചടങ്ങുകൾക്കുശേഷം രാത്രി ഒൻപത് മുതൽ ചൂട്ടുവെപ്പും കൊട്ടിവിളിയും നടക്കും. 15-ന് രാത്രി ഒൻപതിന് പച്ചത്തപ്പ്. 16-ന് രാത്രി 7.30 മുതൽ വീരനാട്യം, 8.30 മുതൽ ഈശ്വരനാമജപം, 11 മുതൽ കാച്ചിക്കൊട്ട് പടയണി. 17-ന് രാത്രി എട്ടുമുതൽ സാന്ദ്രാനന്ദലയം, 11 മുതൽ കാച്ചിക്കൊട്ട്-പടയണി. രാത്രി 7.30 മുതൽ നൃത്തസന്ധ്യ, ഒൻപത് മുതൽ കൈകൊട്ടിക്കളി.

19-ന് രാത്രി എട്ടുമുതൽ ഭജനാമൃതം, 11 മുതൽ കാച്ചിക്കൊട്ട് – പടയണി. 20-ന് രാത്രി 7.30 മുതൽ നൃത്തസന്ധ്യ, ഒൻപതു മുതൽ ഗാനസുധ, 11 മുതൽ കാച്ചിക്കൊട്ട്-ഇടപടയണി. 21-ന് രാത്രി 7.15 മുതൽ സാംസ്കാരിക സമ്മേളനം. മുഞ്ഞിനാട്ട് നാരായണക്കുറപ്പ് സ്‌മാരക ട്രസ്റ്റിന്റെ മുഞ്ഞിനാട്ടാശാൻ പുരസ്കാരം നെടുമ്പ്രയാർ കടുവക്കുഴിയിൽ അച്യുതക്കുറുപ്പിന് എസ്.ശ്രീകുമാർ നൽകും. പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള ഏർപ്പെടുത്തിയ രാമൻനായർ ആശാൻ പുരസ്കാരം കുരമ്പാല ശാർങ്ധരൻ ഉണ്ണിത്താന് പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള നൽകും. പടയണി കലാകാരനായിരുന്ന വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്‌മാരക പടയണി പുരസ്കാരം ഡി.രഘുകുമാറിന് വി.കെ.പുരുഷോത്തമൻപിള്ള നൽകും. രാത്രി 8.30 മുതൽ കാവാലം ശ്രീകുമാർ നയിക്കുന്ന സംഗീത സന്ധ്യ. 11 മുതൽ കടമ്മനിട്ട ഗോത്രകലാകളരിയുടെ വല്യപടയണി. രാവിലെ ആറിന് വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മക്കളി. 22-ന് പള്ളിയുറക്കം. 23-ന് രാവിലെ ഒൻപത് മുതൽ പകൽ പടയണി, വൈകീട്ട് നാലിന് എഴുന്നള്ളത്ത്. രാത്രി 8.45-ന് ഭക്തിഗാന സുധ, 10.45 മുതൽ എഴുന്നള്ളത്തും വിളക്കും.പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻപിള്ള, സെക്രട്ടറി എസ്.ശ്രീകുമാർ, വി.ബി.ഓമനക്കുട്ടൻ നായർ, വി.ബി.പ്രസാദ് എന്നിവർ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ : നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ; ഒപ്പം സോണിയാ ഗാന്ധിയും...

0
ന്യൂഡൽഹി : അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ...

ബ്രസീലിൽ ശക്തമായ മഴയും, പ്രളയവും ; 29 പേർ മരിച്ചു, ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

0
റിയോ: ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ തുടർച്ചയായി...

വാകത്താനത്ത് സിമൻ്റ് മിക്സർ യന്ത്രത്തിലിട്ട്  അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന കേസില്‍ അവ്യക്തത തുടരുന്നു

0
കോട്ടയം : വാകത്താനത്ത് സിമൻ്റ് മിക്സർ യന്ത്രത്തിലിട്ട്  അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന...

മീൻ പിടിക്കുന്നതിനിടയിൽ ന്യൂസിലൻഡിൽ മലയാളി മുങ്ങി മരിച്ചു

0
ആലപ്പുഴ : മീൻ പിടിക്കുന്നതിനിടയിൽ ന്യൂസിലൻഡിൽ മലയാളി മുങ്ങി മരിച്ചു. സുഹൃത്തിനെ...