ബ്രസീലിൽ ശക്തമായ മഴയും, പ്രളയവും ; 29 പേർ മരിച്ചു, ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റിയോ: ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ തുടർച്ചയായി പെയ്ത മഴയിലും പ്രളയത്തിലുമായി 29 മരണം. 60ഓളം പേരെയാണ് കാണാതായത്. ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 5,257 ഓളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയത്തെ പൊതു ദുരന്തം ആയി പ്രഖ്യാപിച്ച ബ്രസീൽ സർക്കാർ മരണ സംഖ്യ ഉയരാനും സാധ്യതയുള്ളതായി അറിയിച്ചു. ശക്തമായ മഴയ്‌ക്ക് പിന്നാലെ തെക്കൻ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയിലെ അണക്കെട്ടും തകർന്നതായി അധികൃതർ അറിയിച്ചു. ആറര അടി ഉയരമുള്ള ഒരു ചെറു അണക്കെട്ടാണ് മഴവെള്ളപ്പാച്ചിലിൽ തകർന്നത്. അതേസമയം പ്രളയം അതിരൂക്ഷമായ ചില മേഖലകളിൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തെരച്ചിലും പ്രായോഗികമല്ലെന്ന് അധികൃതർ വിശദമാക്കുന്നു. പ്രളയത്തെ തുടർന്ന് ബ്രസീലിയൻ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വ്യാഴാഴ്ച സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നഗരങ്ങളിലൊന്നായ സാന്താ മരിയ സന്ദർശിച്ച് ഗവർണർ എഡ്വാർഡോ ലെയ്റ്റുമായി കൂടിക്കാഴ്ച നടത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വണ്ടി വഴിക്കടവിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

0
എടക്കര : പാലക്കാട് വാണിയംകുളം പനയൂരിൽനിന്ന് കാണാതായ മൂന്നംഗ കുടുംബം യാത്ര...

പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ നിലയിൽ

0
തെലങ്കാന: തെലങ്കാനയിൽ പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം...

ഓൺലൈൻവഴി വാങ്ങിയ മുട്ടറോസ്റ്റിൽ തോടുള്ള ഒച്ച് ; പറവൂരിലെ ‘ചായ് പീടിക’ പൂട്ടിച്ചു

0
പറവൂർ : ഓൺലൈനിൽ ഓർഡർനൽകി വീട്ടിലേക്ക് വാങ്ങിയ മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയതായി...

പശ്ചിമേഷ്യൻ സംഘർഷം കനത്തു ; ക്രൂഡ് വില കുതിക്കുന്നു

0
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനത്തതോടെ...