അഖിലേന്ത്യാ വർക്കിംഗ്‌ വുമൺ കോഡിനേഷൻ വനിതകൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖിലേന്ത്യാ വർക്കിംഗ്‌ വുമൺ കോഡിനേഷൻ ( സി ഐ ടി യു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ 8 സാർവ്വ ദേശീയ വനിതാ ദിനത്തിൽ “ഒരുമ” എന്ന പേരിൽ വനിത സമാഗമവും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കലും വനിതകൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി. പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്ന വനിതാദിന സമാഗമം പന്തളം എൻ എസ് എസ്‌ ട്രെയിനിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൃന്ദ നായർ. എൻ.ഉദ്ഘാടനം ചെയ്തു. വർക്കിംഗ്‌ വുമൺ ജില്ലാ കൺവീനർ എം. ബി. പ്രഭാവതി അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര രേഖപ്പെടുത്തിയ വനിതകളെ സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്. ഹരിദാസ് ആദരിച്ചു.

വർക്കിംഗ്‌ വുമൺ ജില്ലാ ജോയിന്റ് കൺവീനർമാരായ ശ്യാമ ശിവൻ, മിനി രവീന്ദ്രൻ, അനിതാ ലക്ഷ്മി, സതി വിജയൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ആദ്യകാല വനിതാ നേതാവ് അന്നമ്മ ജോസഫ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രേഷ്മ മറിയം റോയ്, സാഹിത്യ നിരൂപക ബിനു. ജി. തമ്പി, കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർപേഴ്സൺ രേവതി, ഫെൻസിങ് കോച്ച് അഖില അനിൽ, മികച്ച അംഗൻവാടി വർക്കർ അവാർഡ് ജേതാവ് ലളിതഭായ് എന്നീ പ്രതിഭകളെ ആണ് ആദരിച്ചത്. തുടർന്ന് ഇ. എം. എസ്‌. സഹകരണ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ നയിച്ച വനിതകൾക്കായുള്ള മെഡിക്കൽ ക്യാമ്പും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....

വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ലോക്കർ തകർത്ത് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നു

0
തൃശൂര്‍: കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍...

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...