Thursday, March 6, 2025 6:54 am

ഓൾ കേരള ടെയിലെഴ്സ് അസോസിയേഷൻ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യം വെട്ടികുറച്ചത് പുന: സ്ഥാപിക്കുക, പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, പ്രസവാനുകൂല്യം ഒറ്റത്തവണയായി 15,000 – രൂപ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക, സർക്കാർ ഉദ്യോഗസ്ഥർക്കും എംഎൽഎമാർക്കും എംപിമാർക്കും അടക്കം ഇരട്ട പെൻഷൻ നിലവിലുള്ള രാജ്യത്ത് ക്ഷേമനിധിയിൽ അംഗമായിരിക്കെ വിധവകൾ ആയ തയ്യൽ തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ലഭിക്കണമെങ്കിൽ വിധവാ പെൻഷൻ വേണ്ട എന്ന് എഴുതി കൊടുക്കണം എന്ന തീരുമാനം പിൻവലിക്കുക, നിത്യോപക സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക, പെട്രോൾ, ഡീസൽ, പാചകവാതകത്തിനും കേന്ദ്രസർക്കാർ ക്രമാതീതമായി ഉയർത്തുന്ന വിലയും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രണ്ട് സെസും വൈദ്യുതി കുടിവെള്ളം ഭൂനികുതി, കെട്ടിട നികുതി സമസ്ത മേഖലയിലും അമിതഭാരം അടിച്ചേല്പിച്ച സമീപനത്തിൽനിന്നും സർക്കാരുകൾ പിൻതിരിയുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള ടെയിലെഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം പി.ജി രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആർ രാജസേനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എംഎസ് ഗോപാലകൃഷ്ണൻ നായർ സ്വാഗതവും എം വി മോഹൻ, ബി രാജമ്മ, എം രാജൻ, കൃഷ്ണവേണി, എം വി ജേക്കബ് എന്നിവർ സംസാരിച്ചു. ധർണ്ണക്ക് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും കളക്ട്രേറ്റിലേക്കു ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനം നടത്തി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൻ സ്പിരിറ്റ് വേട്ട ; പിടികൂടിയത് 10000 ലിറ്റർ സ്പിരിറ്റ്

0
താനൂർ : താനൂർ പുത്തൻ തെരുവിൽ വെച്ച് ഗോവയിൽ നിന്നു തൃശൂരിലേക്ക്...

വധശിക്ഷ നടപ്പാക്കപ്പെട്ട മലയാളികളുടെ കാര്യത്തിൽ കൂടുതൽ വിവരം ലഭിക്കുന്നത് കാത്ത് പ്രവാസി സംഘടനകൾ

0
അബുദാബി : യുഎഇയിൽ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തിൽ കൂടുതൽ...

ചണ്ഡീഗഡിലേക്ക് പഞ്ചാബിലെ കർഷകർ മാർച്ച് തുടങ്ങി

0
ചണ്ഡീഗഡ് : കർഷക സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചണ്ഡീഗഡിലേക്ക് പഞ്ചാബിലെ കർഷകർ...

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ പലയിടങ്ങളിലും...