Tuesday, April 1, 2025 1:42 pm

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം വെള്ളിയാഴ്ച

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. ജൂണ്‍ 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് യോ​ഗം. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും യോ​ഗം ചേരുക. എല്ലാ പാ‍ര്‍ട്ടികളുടേയും ദേശീയ അധ്യക്ഷന്‍മാരെ യോ​ഗത്തിനായി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച നടന്ന ലഡാക്ക് സംഘ‍ര്‍ഷത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കാര്യമായ ഔദ്യോ​ഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. സര്‍ക്കാ‍ര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാ‍ര്‍ത്താ ഏജന്‍സിയാണ് പല വിവരങ്ങളും പുറത്തു വിട്ടത്. സംഘ‍ര്‍ഷമുണ്ടായെന്നും ചൈന അതി‍ര്‍ത്തി ലംഘിച്ചെന്നും കരസേന ഔദ്യോ​ഗികമായി അറിയിച്ചിരുന്നു. വീരമൃത്യു വരിച്ച ജവാന്‍മാ‍ര്‍ക്ക് ആദരാ‍ഞ്ജലി അ‍ര്‍പ്പിച്ചു കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് രാവിലെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം ലഡാക്കിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ലഡാക്കില്‍ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. എത്ര സൈനികര്‍ക്ക് പരിക്കേറ്റു എന്ന് കരസേന വ്യക്തമാക്കിയിട്ടില്ല. 30 പേര്‍ക്ക് പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരം. നാല് പേരുടെ പരിക്ക് ഗുരുതരമെന്നാണ് സേനാവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. സംഘര്‍ഷത്തില്‍ നാല്‍പ്പത്തിതിലധികം ചൈനീസ് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാവാം എന്നാണ് കരസേനയുടെ അനുമാനം.

ചൈനീസ് യൂണിറ്റിന്റെ  കമാന്‍ഡിംഗ് ഓഫീസറും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു എന്നും ഉന്നത വ്യത്തങ്ങള്‍ പറയുന്നു. സൈനികര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ട് ചൈന തള്ളിയിട്ടില്ല. എന്നാല്‍ എത്ര പേര്‍ മരിച്ചു എന്ന കാര്യത്തില്‍ ചൈനീസ് സര്‍ക്കാരും ചൈനീസ് മാധ്യമങ്ങളും മൗനം തുടരുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

0
ഡൽഹി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ...

നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ

0
നാ​ഗ്പൂർ: നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ....

പള്ളിമുക്കത്ത്‌ കോലങ്ങള്‍ തുള്ളിയൊഴിഞ്ഞു ; ഇനി പള്ളിവിളക്ക്‌ എഴുന്നള്ളിപ്പ്‌

0
കോഴഞ്ചേരി : 26 നാള്‍ മുന്‍പ്‌ കുംഭ കാര്‍ത്തികയ്‌ക്ക് ചൂട്ടുവെച്ച...

സ്കൂൾ അധ്യാപിക ഉൾപ്പെടെ രണ്ടു പേർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

0
ചെന്നൈ : ചെന്നൈയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ സ്കൂൾ അധ്യാപിക ഉൾപ്പെടെ...