പ്രതിഫലം കുറയ്ക്കൽ : മോഹൻലാൽ എത്തിയ ശേഷം ചർച്ചയെന്ന് അമ്മ നേതൃത്വം – നിർമ്മാതാക്കൾക്ക് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് താരങ്ങൾ പ്രതിഫലം വെട്ടിച്ചുരുക്കണമെന്ന നിർദേശം ചർച്ച ചെയ്യാതെ അമ്മ. കൊവിഡ് ലോക്ക് ഡൗൺ കാരണം ചെന്നൈയിൽ കുടുങ്ങിയ അമ്മ പ്രസിഡന്റ്  മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ എക്സിക്യൂട്ടീവ് യോ​ഗം വിളിച്ച് വിഷയം ച‍ർച്ച ചെയ്യാൻ സാധിക്കൂ എന്ന് അമ്മ നേതൃത്വം വ്യക്തമാക്കി.

പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നി‍ർമ്മാതാക്കൾ അമ്മ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും എന്നാൽ മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ ച‍ർച്ച നടക്കൂവെന്നും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ടിനി ടോം അറിയിച്ചു. നിലവിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാവരും ഒരുമിച്ചു പോകണമെന്നുമാണ്  ആ​ഗ്രഹമെന്നും ടിനി ടോം പറഞ്ഞു.

അതേസമയം പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ ച‍ർച്ച നടത്താൻ മലയാള സിനിമാ നിർമ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള ചർച്ച തുടങ്ങി . കൊച്ചിയിൽ ആണ് യോഗം ചേരുന്നത്. പ്രതിഫല വിഷയത്തിലെ തുടർ നടപടികൾ തീരുമാനിക്കാനാണ് യോഗം. അമ്മ, ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. അതേസമയം പ്രതിഫല വിഷയത്തിൽ താര സംഘടനയുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾക്ക് അതൃപ്തിയുണ്ട്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...