കെട്ടിക്കിടക്കുന്ന ഫയലെല്ലാം മൂന്ന് മാസത്തിനകം തീർപ്പാക്കണം ; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിൽ നീതിപൂർവ്വവും സുതാര്യവും വേഗത്തിലും നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി. കെട്ടിക്കിടക്കുന്ന ഫയലെല്ലാം മൂന്ന് മാസത്തിനകം തീർപ്പാക്കണം. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ അതാത് വകുപ്പ് മേധാവികള്‍ക്ക് ചുമതല നല്‍കി. സെക്രട്ടേറിയറ്റിൽ വകുപ്പ് സെക്രട്ടറിമാർ വിലയിരുത്തണം. സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനാണ് ചുമതല. വകുപ്പ് മേധാവിമാരും മന്ത്രിമാരും പ്രവർത്തനം കാര്യക്ഷമമാക്കണം, മന്ത്രിസഭ ഇത് വിലയിരുത്തും.

ഫയലുകൾ യാന്ത്രികമായി തീർപ്പാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പെന്‍റിംഗ് ഫയലുകളും പുതിയ ഫയലുകളും ഓരോ മാസവും കണക്കെടുക്കണം. കോടതി വിധികൾ സമയബന്ധിതമായി നടപ്പാക്കണം, കേസ് നടത്തിപ്പിലെ പോരായ്മയോ വക്കീലിന്റെ പിടിപ്പുകേടോ ശ്രദ്ധയിൽപെട്ടാൽ വകുപ്പ് സെക്രട്ടറിമാർ അഡ്വകേറ്റ് ജനറലിനെ അറിയിക്കണം. തസ്തിക പുനക്രമീകരണം നടപ്പാക്കും, സർക്കാർ ജീവനക്കാരുടെ എണ്ണം കുറക്കൽ ലക്ഷ്യമല്ല. ജനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെ തേടി എത്തലല്ല, സേവനങ്ങളുമായി ജനങ്ങളിലേക്ക് എത്തുകയാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...