ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ ഈ ഫോണുകള്‍ക്കെല്ലാം ഓഫര്‍

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ ഫെസ്റ്റിവല്‍ വില്‍പന പുരോഗമിക്കുകയാണ്. ഫ്ലിപ്‌കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയില്‍ 2024ന്‍റെ തിയതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 9ന് ആരംഭിച്ച ഫ്ലിപ്‌കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയില്‍ 2024ല്‍ സ്‌മാര്‍ട്ട്ഫോണുകളുകള്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍ അറിയാം. സാംസങ്, ആപ്പിള്‍, മോട്ടോറോള, വിവോ, റിയല്‍മീ, നത്തിംഗ് എന്നീ കമ്പനികളുടെ സ്‌മാര്‍ട്ട്ഫോണുകള്‍ ഫ്ലിപ്‌കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയില്‍ 2024ല്‍ ഓഫര്‍ വിലയില്‍ ലഭ്യമാണ്. ഫ്ലിപ്‌കാര്‍ട്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 17,999 രൂപ വിലയുള്ള റിയല്‍മീ 12 എക്‌സ് 5ജിയുടെ 128 ജിബി വേരിയന്‍റിന് 11,499 രൂപയേയുള്ളൂ. ഒപ്പോ കെ12എക്‌സ് 5ജി 10,499 രൂപയ്ക്കും സിഎംഎഎഫ് ഫോണ്‍ 1 12,999 രൂപയ്ക്കും ഓഫര്‍ വിലയില്‍ ലഭിക്കും. സാംസങിന്‍റെ ഗ്യാലക്‌സി എസ്23 എഫ്‌ഇ, മോട്ടോ എഡ്‌ജ്50 ഫ്യൂഷന്‍, വിവോ ടി3എക്‌സ് 5ജി, മോട്ടോ എഡ്‌ജ് 50 പ്രോ, പിക്‌സല്‍ 8, റിയല്‍മീ പി2 പ്രോ 5ജി എന്നിവയ്ക്കും വമ്പിച്ച ഓഫറുകളുണ്ട്.

ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകള്‍ക്കും ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ ഓഫര്‍ ലഭിക്കും. 99,999 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി എസ്24+ 5ജി 256 ജിബി വേരിയിന്‍റിന് ഇപ്പോള്‍ 69,999 രൂപയേയുള്ളൂ. ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്ലസ് 128 ജിബി 65,999 രൂപയ്ക്കും വാങ്ങാം. ഈ ഫോണിന് യഥാര്‍ഥത്തില്‍ 79,900 രൂപ വിലയുണ്ട്. അതേസമയം 1,19,900 രൂപയുള്ള ഐഫോണ്‍ 15 പ്രോയുടെ 256 ജിബി വേരിയന്‍റ് ഇപ്പോള്‍ 1,15,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്. 1,54,900 രൂപയുടെ ഐഫോണ്‍ 15 പ്രോ മാക്‌സ് 512 ജിബി വേരിയന്‍റ് ഫ്ലിപ്കാര്‍ട്ട് ഇപ്പോള്‍ വില്‍ക്കുന്നത് 1,32,999 രൂപയ്ക്കാണ്. മറ്റനവധി ഫോണുകള്‍ക്കും ബിഗ് ഷോപ്പിംഗ് ഉത്സവ് സെയില്‍ 2024ല്‍ ഫ്ലിപ്‌കാര്‍ട്ട് ഓഫര്‍ നല്‍കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണം സബ്സിഡി : കൺസ്യൂമർഫെഡിലും സപ്ലൈകോയിലും കമ്മിഷൻ ഇടപാടുമായി ഇടനിലക്കാർ

0
തിരുവനന്തപുരം : ഓണത്തിന് സബ്സിഡിനിരക്കിൽ സാധനങ്ങൾ നൽകുന്നതിനു മുന്നോടിയായി കമ്മിഷൻ ഇടപാടുമായി...

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു : ഇടുക്കിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ...

0
ഇടുക്കി : അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം....

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

0
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ...