Saturday, April 26, 2025 7:40 am

കൂടുതൽ നേരം ഇരുന്നാൽ സംഭവിക്കുന്നത് ഇതെല്ലാം

For full experience, Download our mobile application:
Get it on Google Play

ദീര്‍ഘനേരമുള്ള ഇരിപ്പ് ശരീരത്തിന് വരുത്തി വയ്ക്കുന്ന രോഗങ്ങളെ കുറിച്ച്  ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അമിത നേരമുള്ള ഇരിപ്പ് മൂലം ഹൃദ്രോഗം, അര്‍ബുദം.രക്തസമ്മര്‍ദം, കുടവയര്‍, തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യത ഉണ്ട്. മണിക്കൂറുകള്‍ നീളുന്ന ഇരിപ്പ് വരുത്തി വയ്ക്കുന്നത് വലിയ വിനയാണ്. ശ്വാസകോശത്തിനും ഗര്‍ഭപാത്രത്തിനും വന്‍കുടലിനും അര്‍ബുദമുണ്ടാക്കാന്‍ ദീര്‍ഘനേരത്തെ ഇരിപ്പ് കാരണമാകുമെന്ന് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

യാതൊരു ശാരീരിക പ്രവര്‍ത്തനങ്ങളുമില്ലാതെ ഒരു ദിവസം എട്ട് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണത്തിനും അർബുദത്തിനും സമാനമായ അപടകസാധ്യതകള്‍ ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എത്ര മാത്രം കുറച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നോ അത്രയും ആരോഗ്യകരമായ ജീവിതം നിങ്ങൾക്ക്  സാധ്യമാകും.

കോവിഡ് മഹാമാരിയെ തുടർന്ന്  പലരും വീടുകള്‍ക്കുള്ളിലേക്ക് ഒതുങ്ങി കൂടുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായാണ് അടുത്തിടെ വന്ന പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ദീര്‍ഘനേരം ഇരിക്കുന്നത് കാലുകളിലെ പേശികളെ ദുര്‍ബലപ്പെടുത്തും. ഇതുവഴി  എളുപ്പം വീഴാനും പരുക്കേല്‍ക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കും.

അധികം ശരീരം അനങ്ങാതെ ഇരിക്കുന്നത് കൊഴുപ്പും പഞ്ചസാരയുമൊക്കെ ദഹിക്കാതിരിക്കാന്‍ കാരണമാകും. ഇത് ദഹനപ്രശ്‌നങ്ങൾക്കും കാരണമാകും. വെറുതെ ഇരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്ത് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കി വയ്ക്കുകയാണ് ഈ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴി. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടവര്‍ അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ഒന്ന് എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കണം.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം : നാലാം ദിവസവും മേഖല പൂർണ്ണമായും വളഞ്ഞ് പരിശോധന

0
ശ്രീന​ഗർ: ഭീകരാക്രമണം നടന്ന് നാലാം ദിവസവും പഹൽഗാം അടക്കമുള്ള മേഖലയിൽ ശക്തമായ...

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത് 10 പേ​ർ

0
​കൽ​പ​റ്റ : 16 മാ​സ​ത്തി​നി​ടെ വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത്...

മലപ്പുറം തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

0
മനാമ : മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്റൈനിൽ...

പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ്...