വാഴക്കൃഷി എങ്ങനെ സംരക്ഷിക്കാം?

For full experience, Download our mobile application:
Get it on Google Play

വാഴക്കൃഷിക്ക് നേന്ത്രവാഴക്കൃഷിയില്‍ നടത്തുന്ന രാസവളപ്രയോഗം മണ്ണിനും ചെടിക്കും നിരവധി ദോഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. യൂറിയ ചേര്‍ക്കുമ്പോള്‍ വാഴയിലുണ്ടാകുന്ന നല്ല വളര്‍ച്ചകണ്ട്  ഇതേ വളങ്ങള്‍ മാത്രം ആവര്‍ത്തിച്ച് പ്രയോഗിക്കുമ്പോള്‍ ആവശ്യമായ തോതിലുളള പോഷകങ്ങളല്ല വാഴകള്‍ക്ക് ലഭിക്കുന്നത്. മറിച്ച് പലവിധത്തിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയാണ് ചെയ്യുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് സുഖക്കേടോ പുഴുക്കേടോ കൊണ്ടാവാം എന്ന ധാരണയില്‍ കീടനാശിനികളും, കുമിള്‍നാശിനികളും മറ്റും മാറിമാറി പ്രയോഗിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.

വാഴയുടെ വളര്‍ച്ചയുടെ വളങ്ങൾ വിവിധ ഗഡുക്കളായി നല്‍കുകയാണ് വേണ്ടത്. വാഴയ്ക്ക് ഈയിടെയായി കണ്ടുവരുന്ന വെള്ളക്കൂമ്പ് വളര്‍ച്ച എന്ന രോഗം നൈട്രജന്‍-പൊട്ടാസ്യം വളങ്ങളുടെ അനുപാതം ശരിയാകാതെ വരുന്നതുകൊണ്ടാണ്. പോഷകങ്ങളുടെ അമിതവും അശാസ്ത്രീയവുമായ പ്രയോഗമാണ് ഒരുവിധം വരെ വാഴപ്പനിക്ക് കാരണം. നൈട്രജന്‍-പൊട്ടാസ്യം വളങ്ങളുടെ അനുപാതം ശരിയാകാതെ വരുകയും അമോണിയ രൂപത്തിലുള്ള നൈട്രജന്‍ വളങ്ങള്‍ അധികമായി നല്‍കുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയാണ് വെള്ളക്കൂമ്പ്. അനുപാതം ശരിയാകാതെ വരുന്ന സാഹചര്യത്തിലാണ് വാഴയ്ക്ക് കടുത്തപനി വരുന്നത്.

പോളയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതും തടയിലും ഇലക്കവിളുകളിലും ചൂടനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്‌. ഇത് രൂക്ഷമാകുന്നതോടെ ചെടിയാകെ വാടിത്തളര്‍ന്ന് രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറും. കൃഷിവകുപ്പ് നല്‍കുന്ന നിര്‍ദേശമനുസരിച്ച് മാത്രം വളപ്രയോഗം നടത്താന്‍ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...