പത്തനംതിട്ട : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധന പിൻവലിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 7500 രൂപ വീതം പ്രതിമാസം സൗജന്യമായി നൽകുക, വിലക്കയറ്റം തടയുക, കോവിഡ് കാലത്ത് വിദേശങ്ങളിൽ നിന്ന് വരുന്ന പ്രവാസികളായ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്വകാര്യവത്ക്കരണ നടപടികൾ അവസാനിപ്പിക്കുക, കോവിസ് സ്പെഷ്യൽ തൊഴിലാളി പാക്കേജ് അനുവദിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം നടത്തിയത്.
റ്റി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി സാബു കണ്ണങ്കര , ബി.ഹരിദാസ്, രാജേഷ് ആനപ്പാറ എന്നിവർ സംസാരിച്ചു.
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശീയ പ്രതിഷേധ സമരം നടന്നു
RECENT NEWS
Advertisment