ഡൽഹി : പാസഞ്ചർ വിഭാഗത്തിൽ എക്കാലത്തെയും ഉയർന്ന വരുമാനമായ 6,345 കോടി രൂപ നേടി ദക്ഷിണ റെയിൽവേ. മുൻവർഷത്തെ അപേക്ഷിച്ച് 2022-23ൽ 80% വളർച്ചയാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് വിറ്റുവരവാണ് റെയിൽവേ നേടിയിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.
ഇതിനു മുൻപ് 2019-22സീസണിലാണ് റെയിൽവേയ്‌ക്ക് ഏറ്റവും കുടൂതൽ സാമ്പത്തിക വരുമാനം ലഭിച്ചിരുന്നത്. യാത്രക്കാരുടെ എണ്ണം 33.96 കോടിയിൽ നിന്നും 64 കോടിയായി വർദ്ധിച്ചെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ടിക്കറ്റ് വരുമാനത്തിൽ 6345 കോടി രൂപയും ചരക്ക് നീക്കത്തിലൂടെ 3637.86 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ റെയിൽവേ നേടിയത്.
യാത്രക്കാരിൽ നിന്നുളള വരുമാനത്തിൽ 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 80 ശതമാനം വർദ്ധനവുണ്ടായതും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. റെയിൽവേ ബോർഡ് നിശ്ചയിച്ച സമയക്യത്യതാ ലക്ഷ്യം 92 ശതമാനം കൈവരിച്ചതായും റെയിൽവേ അറിയിച്ചു. കഴിഞ്ഞ മാസം 40.5 ലക്ഷം ടൺ ചരക്കു നീക്കം നടത്തിയത് ഒരു മാസത്തെക്കുളള കണക്കിൽ ഇതുവരെയുളള റെക്കോഡ് ആണെന്നും റെയിൽവേ വ്യക്തമാക്കി.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































