പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ എല്ലാ വാക്സിന്‍ ഡോസും സ്വീകരിക്കണമെന്ന് ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ എല്ലാദിവസവും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കോവിഡ് വാക്സിന്‍ ഒരു ഡോസില്‍ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ എടുക്കണം. 15 -17 പ്രായപരിധിയിലുളള 73.4 ശതമാനം പേര്‍ ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 60 വയസിനു മുകളിലുളള 99 ശതമാനം പേരും, 45-49 പ്രായപരിധിയിലുളള 84 ശതമാനം പേരും, 18-44 പ്രായപരിധിയിലുള്ള 72 ശതമാനം പേരും രണ്ടാംഡോസ് വാക്സിന്‍ സ്വീകരിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് ഇതുവരെ 30 ശതമാനം പേര്‍ സ്വീകരിച്ചു. കോവിഡ് രോഗബാധിതര്‍ മൂന്നു മാസം കഴിഞ്ഞു മാത്രമേ വാക്സിന്‍ സ്വീകരിക്കാവൂ. വാക്സിന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകുന്നതായി കാണുന്നില്ല. മരണവും, രോഗത്തിന്റെ സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി അര്‍ഹരായ എല്ലാവരും എത്രയും വേഗം വാക്സിന്‍ എടുത്ത് സുരക്ഷിതരാകണമെന്ന് ഡി.എം.ഒ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...