ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ മോട്ടോർ വാഹനവകുപ്പ് പിടിച്ചു. 2017 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും 2024 മുതൽ നികുതിയും 2025 മുതൽ ഇൻഷുറൻസും അടയ്ക്കാതെയുമാണ് വാഹനം ഓടിയിരുന്നത്. 2021-ൽ കാലാവധി അവസാനിച്ച ഡ്രൈവിങ് ലൈസൻസുമായാണ് പിക്കപ്പ് വാൻ നിരത്തിലിറങ്ങിയതെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം പരിശോധനയ്ക്കിടെ നിർത്താതെ പോയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ആർ.സി. രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമ മരിച്ചതായി കണ്ടെത്തി.

തുടർന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വാഹനം പൊളിക്കുന്നതിനായി കൈമാറിയിട്ടുണ്ടാകുമെന്നാണ് ഇതുവരെ കരുതിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പിക്കപ്പ് വാൻ തുടർനടപടികൾക്ക് മട്ടന്നൂർ പോലീസിന് കൈമാറി. ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പി. ധനേഷ്,പി. ജിതിൻ, ജെസിൻ മുരളി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...