കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായ മുർഷിദാബാദ് സംഘര്‍ഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബെർഹാംപൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും കൊല്‍ക്കത്ത ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 8 മണിക്കൂർ പോലും ആളുകൾക്ക് സമാധാനത്തോടെ പരിപാടികളില്‍ പങ്കെടുക്കാനും ആഘോഷിക്കാനും കഴിയുന്നില്ലെങ്കിൽ, അത്തരം മണ്ഡലങ്ങളിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ശുപാർശ ചെയ്യാമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് നടപടി. സംഭവത്തിന്റെ അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും ഹർജിയില്‍ ആവശ്യമുണ്ട്. കേസില്‍ ഏപ്രില്‍ 29 ന് വീണ്ടും വാദം കേള്‍ക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.