ലഖ്നോ: മതപരിവർത്തനം നടത്താതെയുള്ള മിശ്ര വിവാഹങ്ങൾ നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആര്യസമാജ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിപ്പിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പെൺകുട്ടിയെ വിവാഹംചെയ്ത സോനു എന്ന സഹ്നൂർ ആണ് ഹർജി നൽകിയത്. താൻ പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നും ഇപ്പോൾ അവർക്ക് 18 വയസ് പൂർത്തിയായെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും സോനുവിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആര്യസമാജത്തിൽ വെച്ച് വിവാഹം കഴിപ്പിച്ചതിന്റെ വിവാഹ സർട്ടിഫിക്കറ്റ് നിയമങ്ങൾ പാലിച്ചുള്ളതല്ലെന്നു കാണിച്ച് ജസ്റ്റിസ് പ്രശാന്ത് കുമാർ ഹർജി തള്ളി. പരാതിക്കാരന് എതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു എന്നാണ് പരാതി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























