ആരോപണം അടിസ്ഥാനരഹിതം ; ജില്ലാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സൊസൈറ്റി ഭാരവാഹികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിസ്‌ട്രിക്‌ മോട്ടോര്‍ ഡ്രൈവിങ്‌ സ്‌കൂള്‍ ഓണേഴ്‌സ്‌ ആന്‍ഡ്‌ വര്‍ക്കേഴ്‌സ്‌ സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ സാമ്പത്തിക ക്രമക്കേട്‌ നടന്നുവെന്ന ചില അംഗങ്ങളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ ഭരണസമിതി അംഗങ്ങള്‍. സംഘത്തില്‍ നിന്നും വായ്‌പ എടുത്ത്‌ തിരിച്ചടയ്‌ക്കാത്ത ചിലരാണ്‌ ആരോപണം ഉന്നയിക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു. സംഘത്തെ ഇല്ലാതാക്കാനാണ്‌ ഇവരുടെ ശ്രമം. ഓഡിറ്റ്‌ റിപ്പോര്‍ട്ടുകളില്‍ അഴിമതി നടന്നതായി പറയുന്നില്ല. സംഘത്തിന്റെ പേരിലുള്ള വാഹനങ്ങള്‍ അംഗങ്ങളുടെ പേരില്‍ തന്നെയാണ്‌. അവയൊന്നും പണയപ്പെടുത്തിയിട്ടില്ല. നിയമനത്തിന്റെ പേരില്‍ ആരില്‍ നിന്നും പണവും വാങ്ങിയിട്ടില്ല.

സംഘത്തിന്റെ അധീനതയിലുള്ള ഡ്രൈവിങ്‌ സ്‌കൂള്‍ ലൈസന്‍സോടു കൂടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സ്‌കൂള്‍ പൂട്ടിക്കാനും ശ്രമം നടന്നിരുന്നു. നിലവില്‍ പോരായ്‌മകള്‍ പരിഹരിച്ച ശേഷമാണ്‌ ഡ്രൈവിങ്‌ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ചില അംഗങ്ങളുടെ പരാതികളെ തുടര്‍ന്ന്‌ വകുപ്പ്‌ തലത്തില്‍ ജെ.ആറിന്റെ അന്വേഷണം നടക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ സി.ഐ.ടി.യു യൂണിയന്‍ തലത്തിലുംഅന്വേഷണം നടക്കുന്നുണ്ടെന്ന്‌ പ്രസിഡന്റ്‌ ഷിജു ഏബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ എം. നിഷാദ്‌, സെക്രട്ടറി മാത്യു ഏബ്രഹാം, ബോര്‍ഡ്‌ അംഗങ്ങളായ പി.ആര്‍. സോമന്‍പിള്ള, അനില്‍കുമാര്‍, ആശാ റാണി എന്നിവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...