കലയംകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞം 30ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കാരിച്ചാൽ : കലയംകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞം 30-നു തുടങ്ങും. ഒക്ടോബർ ഒൻപതിനു സമാപിക്കും. 30-നു രാവിലെ ആറിന് അഖണ്ഡനാമജപം, ഒന്നിനു രാവിലെ 7.30-ന് മേൽശാന്തി വേഴപ്പറമ്പ് ഇല്ലം ശ്രീകാന്ത് നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കും. ആറിനു രാവിലെ 11-ന് പാർവതീപരിണയം, ഏഴിനു രാവിലെ 8.30-ന് മൃത്യുഞ്ജയഹോമം, വൈകിട്ട് അഞ്ചിനു സർവൈശ്വര്യപൂജ, ഒൻപതിനു രാവിലെ ഒൻപതിന് ചണ്ഡികാഹോമം, ഉച്ചയ്ക്ക് 1.15-നു സമൂഹസദ്യ, വൈകീട്ട് മൂന്നിന് അവഭൃഥസ്‌നാനഘോഷയാത്ര.

യജ്ഞദിവസങ്ങളിൽ പ്രഭാഷണം, പ്രസാദമൂട്ട്, ഭജന, സമൂഹപ്രാർഥന എന്നിവയുണ്ട്. വിശേഷാൽ പൂജകൾക്കു തന്ത്രിമാരായ കിഴക്കേപുല്ലാംവഴി തുപ്പൻ നമ്പൂതിരി, പടിഞ്ഞാറെ പുല്ലാംവഴി ദേവൻ സനൽ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഭൂമാനന്ദതീർഥപാദർ യജ്ഞാചാര്യനും ധനേഷ് പോറ്റി യജ്ഞഹോതാവുമാണ്. ആയാപറമ്പ് ജയചന്ദ്രൻ, കരുവാറ്റ രാജീവ്, നാരങ്ങാനം ഗോപകുമാർ എന്നിവരാണ് പാരായണക്കാർ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...