അഴിമതി ആരോപണം ; സ്ഥലം മാറ്റിയ റെയ്ഞ്ച് ഓഫീസറെ പഴയ തസ്തികയിൽ നിയമിച്ച് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ റെയ്ഞ്ച് ഓഫീസറെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോപണം ഉയര്‍ന്ന തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച് വനം വകുപ്പിന്‍റെ വിചിത്ര ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ വീണ്ടും പഴയ തസ്തികയില്‍ തന്നെ നിയമിച്ച് കൊണ്ട് എസിസിഎഫ് ജി ഹണീന്ദ്ര കുമാര്‍ റാവു ഉത്തരവിറക്കിയത്. പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസര്‍ തസ്തികയില്‍ നിന്നും സ്ഥലം മാറ്റിയ എല്‍ സുധീഷ് കുമാറിനെയാണ് വനം വകുപ്പ് വീണ്ടും പഴയ തസ്തികയില്‍ തന്നെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. തിരുവനന്തപുരം പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായ സുധീഷ് കുമാര്‍ മരം മില്ല് ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങി എന്നതുള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ വനം വകുപ്പ് ഐടി വിഭാഗത്തിലേക്കായിരുന്നു സുധീഷിനെ സ്ഥലം മാറ്റിയിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ അഴിമതി ആരോപണം നേരിട്ട ഒരു വ്യക്തിയെ  ഐടി വിഭാഗത്തില്‍ നിയമിക്കാന്‍ ആകില്ലെന്ന് ഐടി വിഭാഗം മേധാവി ശക്തമായ നിലപാടെടുത്തു. ഇതിന് പിന്നാലെ മറ്റ് അപ്രധാന തസ്തികകളിലേക്കോ അല്ലെങ്കില്‍ മറ്റ് റെയ്ഞ്ചുകളിലേക്കോ മാറ്റുന്നതിന് പകരം ആരോപണം നേരിട്ട പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസര്‍ തസ്തികയിലേക്ക് തന്നെ ഇയാളെ മാറ്റിക്കൊണ്ടാണ് വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ ജി ഹണീന്ദ്ര കുമാര്‍ റാവു വിചിത്രമായ ഉത്തരവിറക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...