അവിഹിത ബന്ധമുണ്ടെന്ന് ആരോപണം ; ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് വയസുള്ള മകനെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 25 കാരനായ ബ്രിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് വയസ്സുള്ള മകന്റെ കൺമുന്നിൽ വെച്ചാണ് അരുംകൊല നടത്തിയത്. ഡൽഹി നേതാജി സുഭാഷ് പ്ലേസ് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഷക്കൂർപൂരിലാണ് സംഭവം.

ഷക്കൂർപൂർ ഇ ബ്ലോക്കിലെ താമസക്കാരായ ബ്രിജേഷും ഭാര്യയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലഹത്തിലായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇളയകുട്ടി തന്റേതല്ലെന്നും പറഞ്ഞായിരുന്നു ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നത്. ഇതേ ചൊല്ലി നിരവധി വാദപ്രതിവാദങ്ങളുണ്ടായി. അയൽവാസികൾ അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു.

മൂത്തമകൻ തന്റേതാണെന്ന് പ്രതിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടാണ് മൂത്ത കുട്ടിയെ കൊല്ലാതിരുന്നത്. കൊലപാതക വിവരം അറിഞ്ഞയുടൻ പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവിടെ നിന്നാണ് പ്രതി ബ്രിജേഷ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നേ ഉള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...