മതപരിവര്‍ത്തന ആരോപണം ; മധ്യപ്രദേശിൽ ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ കത്തോലിക്ക സ്കൂൾ തല്ലിത്തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ജബൽപൂര്‍: മധ്യപ്രദേശ് ജബൽപൂരിലെ സെന്‍റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകരുടെ അതിക്രമം. ജയ് ശ്രീറാം വിളികളോടെ എത്തിയ സംഘം സ്കൂൾ തല്ലിത്തകർത്തു. വിദ്യാർഥികൾ സ്കൂളിലുള്ളപ്പോൾ ആയിരുന്നു അതിക്രമം. പോലീസിനെ അറിയിച്ചിട്ടും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. ജൂലൈ 11നാണ് സംഭവം. ജബൽപൂർ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂൾ കാമ്പസിലേക്ക് അതിക്രമിച്ചു കയറിയ ആൾക്കൂട്ടം ക്രിസ്ത്യൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയും ചെയ്തു.

“അവർ നിരവധി ജനൽച്ചില്ലുകൾ തകർത്തു,” സ്കൂളുകൾ നടത്തുന്ന ജബൽപൂർ കത്തോലിക്കാ രൂപതയിലെ മുതിർന്ന പുരോഹിതനും അധ്യാപകനുമായ ഫാദർ തങ്കച്ചൻ ജോസ് പറഞ്ഞു. ചിലർ ക്യാമ്പസിലെ സെന്‍റ് അലോഷ്യസിന്‍റെ പൂർണകായ പ്രതിമ തകർക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. തന്നെ മതം മാറ്റാൻ ശ്രമിച്ചുവെന്ന മുൻ ജീവനക്കാരന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പുരോഹിതൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി , പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം

0
തൃശൂര്‍: പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന്...

സി.ഐ.എ.എസ്.എൽ അക്കാദമിയിൽ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്‍റ് : പ്രവേശനം ഈമാസം 12...

0
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നാല്...

വ്യാജ നാടൻ നെയ്യ് നിർമാണ സംഘം പിടിയിൽ

0
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ നാടൻ...

മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ മനുഷ്യ സഹജമായ എല്ലാം ചെയ്യുമെന്ന് അബ്ദുൽ ഗഫൂർ

0
തിരുവനന്തപുരം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ മനുഷ്യ സഹജമായ...