കേതൻ കൊലപാതകം : സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

പുണെ : വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നൽകി. പുണെയിൽ പ്രവർത്തിക്കുന്ന എംഎസ് ബിജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനാണു നോട്ടിസ് ലഭിച്ചത്. ലേബലിങ് ക്രമക്കേട്, മായം കലർത്തൽ തുടങ്ങിയവ ആരോപിച്ചാണു നടപടി. 8 ലക്ഷത്തിലേറെ രൂപ വിലവരുന്ന മഞ്ഞൾ‌പ്പൊടി, എള്ള്, സോയാബീൻ തുടങ്ങിയവ ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച് സിയ ഗോയലിന്റെ പിതാവ് പ്രവീൺ ഗോയൽ രംഗത്തെത്തി. മകൾ കുറ്റക്കാരിയാണെന്നു തെളിഞ്ഞാൽ വധശിക്ഷ നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തവയെല്ലാം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണെന്നും പ്രവീൺ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...