കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഓണേഴ്സ് ഡിഗ്രി കോഴ്സില്‍ സംവരണം അട്ടിമറിച്ചെന്ന് ആക്ഷേപം. നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി ഓണേഴ്സിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുമ്പോള്‍ മാനദണ്ഡമാക്കുന്നത് മാർക്ക് മാത്രം. ഗവേഷണ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാകുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ പുതുതായി തുടങ്ങുന്ന നാലു വർഷ ബിരുദ കോഴ്സിലാണ് ഓണേഴ്സ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വർഷം പഠിച്ച് ബിരുദം നേടി ഒരു വിദ്യാർഥി കോഴ്സ് പൂർത്തിയാക്കാം. നാലാം വർഷം കൂടി പഠിക്കുന്നവർക്കാണ് ഓണേഴ്സ് ലഭിക്കുക.
മൂന്നു വർഷത്തിലെ ആറു സെമസ്റ്ററുകളിലായി 75 ശതമാനം മാർക്കുള്ളവർക്കേ ഓണേഴ്സ് വിത്ത് റിസർച്ചിലേക്ക് പ്രവേശനം ലഭിക്കൂ. ഇവിടെ മാർക്ക് മാത്രമാണ് മാനദണ്ഡം. സംവരണ ചട്ടങ്ങള്‍ പാലിക്കുന്നില്ല. ഇതാണ് ഇപ്പോള്‍ ആക്ഷേപമായി ഉയർന്നിരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























