ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വാശ്രയവത്കരണമന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വാശ്രയവത്കരണമന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം. 2016 മുതൽ പുതുതായി അനുമതി നൽകിയ കോളേജുകളിൽ 69.38 ശതമാനവും സ്വാശ്രയരംഗത്താണെന്ന വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. നിലവിൽ ആകെ കോളേജുകളുടെ 24.43 ശതമാനം മാത്രമാണ് സർക്കാർ, എയ്ഡഡ് മേഖലയിൽ

സാങ്കേതിക സർവകലാശായിലെ 93.22 ശതമാനം കോളേജുകൾ. കുസാറ്റിലെ 77.78 ശതമാനം. കേരള യൂണിവേഴ്സിറ്റിലെ 64.17%. കണ്ണൂരിലെ 74%. എംജിയിൽ 73.36ശതമാനവും കോഴിക്കോട് സർവകലാശാലയിലെ 74.79ശതമാനം. ഇങ്ങനെയാണ് സംസ്ഥാനത്തെ സെൽഫ് ഫിനാൻസിംഗ് കോളേജുകളുടെ കണക്കെന്നാണ് വിവരവകാശ രേഖകൾ പറയുന്നത്. ആകെയുള്ള 1097 കോളേജുകളിൽ 829എണ്ണവും സ്വാശ്രയരംഗത്താണ്. 2016 മുതൽ 2021 സെപ്തംബർ വരെ സർക്കാർ അനുമതി നൽകിയ 49 കോളേജുകളിൽ 34എണ്ണവും സെൽഫ് ഫിനാൻസിംഗ് കോളേജുകളാണ്. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ വയനാട്ടിലും മലപ്പുറത്തും ഒരൊറ്റ സർക്കാർ പ്രൊഫഷണൽ കോളേജ് പോലുമില്ലെന്നും സർവകലാശാലയിൽ നിന്നുള്ള രേഖകളിൽ വ്യക്തമാണെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ചൂണ്ടിക്കാട്ടുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് ലക്ഷ്യമെന്ന് പറയുന്ന സർക്കാർ, ഉന്നതവിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കുകയാണെന്നാണ് ആരോപണമുയരുന്നത്. സെൽഫ് ഫിനാൻസിംഗ് കോളേജുകൾ പെരുകുന്നതോടെ മെറിറ്റുള്ള വിദ്യാർത്ഥികൾ തഴയപ്പെടും. വിവിധ സ‍ർവകലാശാലകളിൽ നിന്നുള്ള വിവരവകാശ രേഖകൾ ക്രോഡീകരിച്ചാണ് കണക്കുകൾ. സ്വാശ്രയവത്കരണത്തിനെതിരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഒരു നടപടിയും എടുക്കുന്നില്ലെന്നും വിമർശനമുണ്ട്.

കൂടുതൽ സർക്കാർ കോളേജുകൾ അനുവദിക്കണമെന്നും സ്വാശ്രയവത്കരണത്തെ ചെറുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയെയും സമീപിക്കുമെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ കല്പിത സർവവ്വകലാശാലകൾ അനുവദിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിന് ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ഏല്പിച്ച വിവാദം തീരും മുമ്പാണ് സർക്കാറിന്റെ സ്വാശ്രയതാല്പര്യം കൂടി പുറത്തുവരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...