സംസ്ഥാനത്ത് തീവണ്ടി ഗതാഗതത്തെ പ്രതിസന്ധിയിലാക്കി ലോക്കോപൈലറ്റുമാരുടെ കുറവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്കോപൈലറ്റുമാരുടെ കുറവ് തീവണ്ടി ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നു. കൊവിഡിന്റെ പേരില്‍ പാസഞ്ചര്‍ തീവണ്ടികള്‍ പലതും റെയില്‍വേ നിര്‍ത്തിയത് ഓടിക്കാന്‍ ആളില്ലാത്തതിനാലാണെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു. ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നാണ് ഇവരുടെ ആവശ്യം. ലോക്കോപൈലറ്റുമാരുടെ കുറവ് ദീര്‍ഘ ദൂര വണ്ടികളെ വരെ ബാധിച്ചു. ദക്ഷിണ റെയില്‍വേയില്‍ പൊതുവേയും പാലക്കാട്, തിരുവന്തപുരം ഡിവിഷനുകളിലും തീവണ്ടി ഓടിക്കാന്‍ ആവശ്യത്തിന് ലോക്കോ പൈലറ്റുമാരില്ലാത്ത സാഹചര്യമുള്ളത്.

സുഗമമായി സര്‍വ്വീസ് നടത്താന്‍ പാലക്കാട് ഡിവിഷനില്‍ മാത്രം 158 പേര്‍ വേണം. ഉള്ളത് 108 പേര്‍. തിരുവനന്തപുരം ഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. നൂറ് ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെയെങ്കിലും നിയമിക്കണമെന്നാണ് ചട്ടം. അവധി, പരിശീലനം എന്നിവ പരിഗണിച്ചാണിത്. കൊവിഡ് കാലം കൂടി ആയതോടെ പ്രതിസന്ധി രൂക്ഷമാണ്. ഒഴിവുകള്‍ നികത്താതെ ഗുഡ്‌സ് തീവണ്ടികളിലെ ലോക്കോപൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികളിലേക്ക് മാറ്റുന്ന സാഹചര്യവും ഉണ്ട്.

മതിയായ പരിശീലനം നല്‍കിയ ശേഷമേ ഗുഡ്‌സ് ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ആള്‍ ക്ഷാമം കാരണം ജോലിഭാരത്തിനൊപ്പം വിശ്രമവും കിട്ടുന്നില്ലെന്നും ലോക്കോപൈലറ്റുമാര്‍ പരാതിപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ പേപ്പർ ചോർച്ച ; മുഖ്യസൂത്രധാരൻ ബ്രിജേഷ് ഗുപ്ത ബിഹാറിൽ അറസ്റ്റിൽ

0
മുംബൈ: മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യതാ പരീക്ഷയുടെ (TET) ചോദ്യപേപ്പർ ചോർച്ചയുമായി...

സിജെപി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടയുന്ന ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യ നായര്‍ക്ക് നേരെ...

0
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ക്രോക്രോച്ച്...

കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് നിർദേശം നൽകി...

0
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും...