ആനമാടം ജംഗ്ഷനിലെ  കുഴി അടക്കാത്തത് അപകടം ക്ഷണിച്ചു വരുത്താനെന്ന പരാതിയുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : റോഡിനു നടുവില്‍ ടാറിംങിന് തടസമായി നിന്ന വൈദ്യുതി തൂണുകള്‍ മാറ്റിയ കുംഭിത്തോടു ഭാഗം ടാര്‍ ചെയ്തെങ്കിലും ആനമാടം ജംഗ്ഷനിലെ  കുഴി അടക്കാത്തത് അപകടം ക്ഷണിച്ചു വരുത്താനെന്ന് ആക്ഷേപം. മന്ദമരുതി വെച്ചൂച്ചിറ റോഡിലാണ് സംഭവം. വൈദ്യുതി തൂണ്‍ നീക്കിയ ഭാഗം ടാറിംങ് നടത്താതെ പോയത് അപകട കെണിയായി മാറുന്നത് വാര്‍ത്ത ആയിരുന്നു. ഇവിടെ റീടാറിംങ് നടത്തുന്നതില്‍ അധികൃതര്‍ മൊല്ലപ്പോക്കു നയം നടത്തുന്നതായിട്ടും ആരോപണം ഉയര്‍ന്നിരുന്നു. മന്ദമരുതി വെച്ചൂച്ചിറ റോഡിലെ കുംഭിത്തോടിനു സമീപവും ആനമാടം ജംഗ്ഷനിലുമാണ്  ടാറിംങ് നടത്താതെ അധികൃതര്‍ മുമ്പ് മടങ്ങിയത്.

റോഡിന് മധ്യത്തിലെ ഈ കട്ടിംങ് ഒഴിവാക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഇവിടുണ്ടായി. റോഡിനു മധ്യത്തില്‍ ടാറിംങ്ങിനു തടസമായി നിന്ന വൈദ്യുതി തൂണുകള്‍ നാളുകള്‍ക്ക് മുമ്പ് മാറ്റിയെങ്കിലും ഇത്രയും ഭാഗം ടാര്‍ ചെയ്യാതെ അധികൃതര്‍ മടങ്ങുകയായിരുന്നു. പരാതികള്‍ ഏറിയതോടെ കുംഭിത്തോടു ഭാഗം അധികൃതര്‍ ടാര്‍ ചെയ്ത് അപകടം ഒഴിവാക്കിയിരുന്നു. എന്നാല്‍ വലിയ വളവുകൂടിയുള്ള ആനമാടം ഭാഗം ഇവര്‍ ഒഴിവാക്കിയാണ് പോയത്. ഈ ഭാഗം കൂടി ടാറിംങ് നടത്തിയാല്‍ വാഹന സഞ്ചാരം സുഗമമാകും. മടത്തുംചാല്‍-മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തിലാക്കിയതോടെയാണ് വശത്തു നിന്നിരുന്ന വൈദ്യുതി തൂണുകള്‍ റോഡിനു മധ്യത്തിലായത്. ഇതില്‍ ആനമാടം ജംഗ്ഷനിലും  കുംഭിത്തോടു ജലസംഭരണിക്കു സമീപവും നിന്നിരുന്ന തൂണുകള്‍ ടാറിംങ് നടത്താന്‍ കഴിയാത്തതരത്തില്‍ റോഡിനു മധ്യത്തിലായിപ്പോയി. ഇതാണ് പിന്നീട് മാറ്റിയത്. രണ്ടു കോടി രൂപ വൈദ്യുതി വകുപ്പിന് കിഫ്ബി നല്‍കിയ ശേഷമാണ് തൂണുകള്‍ മാറ്റിയത്. തൂണുകള്‍ മാറ്റുന്നതിലെ കാലതാമസം മൂലവും ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വൈകിയതു മൂലവും ഒന്നാംഘട്ട ടാറിംങ് മാത്രമെ മന്ദമരുതി മുതല്‍ കൂത്താട്ടുകുളം വരെ നടത്തിയിട്ടുള്ളു. ഇവിടെ മറ്റു അനുബന്ധ നിര്‍മ്മാണങ്ങളും പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി മടങ്ങുകയും ചെയ്തു. പിന്നീട് ഇവരെ കരാറില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാലാണ് കരാര്‍ കമ്പനിക്കു നേരെ നടപടി ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...