കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് എംഎസ്എഫ് ആരോപണം. എംഎസ്എഫ് പ്രവർത്തകനായ യുയുസിക്ക് പണം നൽകാമെന്ന് എസ്എഫ്ഐ ജില്ല സെക്രട്ടറി ആദിൽ സമ്മതിച്ചതായുള്ള ഓഡിയോ സന്ദേശം പുറത്തുവന്നു. തൃക്കലങ്ങോട് ശ്രീശാസ്ത കോളേജിലെ യുയുസിക്കാണ് പണം വാഗ്ദാനം ചെയ്യുന്നത്. 30000 രൂപയാണ് വാഗ്ദാനം ചെയ്തത്.എന്ത് പ്രശ്നം വന്നാലും ഏറ്റെടുക്കുമെന്ന് എസ്എഫ്ഐ നേതൃത്വം ഉറപ്പ് നൽകിയതായാണ് ഓഡിയോ സന്ദേശത്തിലുണ്ട്.
മറ്റ് കോളേജിലെ യുയുസികൾക്കും എസ്എഫ്ഐ പണം വാഗ്ദാനം ചെയ്തുട്ടുണ്ടെന്ന് എംഎസ്എഫ് ആരോപിച്ചു. എന്നാൽ ആരോപണം എസ്എഫ്ഐ നിഷേധിച്ചു. പണം വാഗ്ദാനം ചെയ്തിട്ടില്ല എന്ന് എസ്എഫ്ഐ വിശദീകരിച്ചു. വോട്ട് അഭ്യർത്ഥന മാത്രമാണ് നടത്തിയതെന്നാണ് വിശദീകരണം. ശ്രീശാസ്ത കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയമില്ല, അവിടെ സംഘടനപരമായ തിരഞ്ഞെടുപ്പ് അല്ല നടന്നതെന്ന് എസ്എഫ്ഐ ആരോപിച്ചുയ ആരെയും പണം കൊടുത്ത് കൂടെ നിർത്താൻ ശ്രമിച്ചിട്ടില്ല എന്നും എസ്എഫ്ഐ വ്യക്തമാക്കി.






























