ബ്രഡിനുള്ളിൽ ചത്ത പല്ലികൾ , യുവതി ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി: ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ രണ്ട് ചത്ത പല്ലികളെ കണ്ടെന്ന് പരാതി. ബ്രഡ് കഴിച്ച പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിനിയായ ദിവ്യ സുഭീഷ് എന്ന യുവതി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗത്തിനും ഫുഡ് സേഫ്റ്റി അധികൃതർക്കും പരാതി നൽകാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജങ്ഷനിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിലാണ് രണ്ട് ചത്ത പല്ലികളെ കണ്ടെത്തിയത്. ബ്രഡിൽ പല്ലികളെ കണ്ടതിനെ തുടർന്ന് കടയുടമയെ വിവരം അറിയിച്ചെങ്കിലും വിഷയം ഗൗരവമായി പരിഗണിക്കാതെ തങ്ങളെ പറഞ്ഞയച്ചുവെന്നാണ് ദിവ്യയുടെ ആരോപണം.

ഇതിനിടെ ബ്രഡ് കഴിച്ചതിന് പിന്നാലെ ഛർദിയും അവശതയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തെക്കുറിച്ച് നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചതായും ഫുഡ് സേഫ്റ്റി കൺട്രോളർക്ക് ഔദ്യോഗിക പരാതി നൽകുമെന്നും ദിവ്യ സുബീഷ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...