രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരം ; കെ കെ രമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റി. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തിലും ആ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹനല്ല. മുകേഷ് എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങള്‍.

ഈ വിഷയത്തിലും അതുതന്നെയാണ് നിലപാട്. കോണ്‍ഗ്രസ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു എന്നത് സ്വാഗതം ചെയ്യേണ്ടതാണ്. തീരുമാനം പാര്‍ട്ടിക്കോടതിയെടുക്കുകയോ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ എന്ന് പറഞ്ഞ് ന്യായീകരിക്കാനോ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ഒരു രാഷ്ട്രീയപാര്‍ട്ടി എങ്ങനെയാകണമെന്ന സന്ദേശം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്നും കെ കെ രമ പറഞ്ഞു. ഷാഫി പിന്തുണയ്ക്കുന്നുവെന്ന് കരുതുന്നില്ല. പാര്‍ട്ടി തീരുമാനിക്കും എന്ന നിലയിലാണ് പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സംരക്ഷിക്കാന്‍ തയ്യാറാകുമെന്ന് കരുതുന്നില്ല. അങ്ങനെ സംരക്ഷിക്കരുത്. സ്ഥാനമാനങ്ങളില്‍ നിന്ന് മാറിനിന്ന് അന്വേഷണം നേരിടണം. നിരപാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും രാഹുലിനാണെന്നും കെ കെ രമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...